Election Result | മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപി - ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം മുന്നിൽ; എൻസിപി രണ്ടാമത്; പ്രതിപക്ഷത്തിനും നേട്ടം
മുംബൈ: (www.kvartha.com) രണ്ട് ദിവസം മുമ്പ് നടന്ന ഗ്രാമപഞ്ചായത് തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ഏകനാഥ് ഷിൻഡെ-ബിജെപി സഖ്യവും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (MVA) വിജയം അവകാശപ്പെട്ടു. സംസ്ഥാനത്തെ 16 ജില്ലകളിലായി 547 ഗ്രാമപഞ്ചായതുകളിലേക്കാണ് വോടെടുപ്പ് നടന്നത്. കക്ഷിരഹിതമായാണ് തെരഞ്ഞെടുപ്പ് നടന്നത്, തിങ്കളാഴ്ച വോടെണ്ണൽ ആരംഭിച്ചു. ഗ്രാമപഞ്ചായതുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് പുറമെ വിലേജ് സർപഞ്ച് സ്ഥാനങ്ങളിലേക്കും നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടന്നു.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർടി പിന്തുണച്ച 259 സ്ഥാനാർഥികളും ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗം പിന്തുണച്ച 40 നോമിനികളും സർപഞ്ചുമാരായി തെരഞ്ഞെടുക്കപ്പെട്ടതായി മഹാരാഷ്ട്ര ബിജെപി നേതാവ് ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. അതേസമയം ശിവസേന ഉദ്ധവ് വിഭാഗം, ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർടി (NCP), കോൺഗ്രസ് എന്നിവ ഉൾപെടുന്ന എംവിഎ വ്യത്യസ്ത കണക്കുകൾ അവതരിപ്പിച്ചു.
രാത്രി വൈകിയും 494 ഗ്രാമപഞ്ചായത് തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതായി സഖ്യത്തിന്റെ നേതാക്കൾ പറഞ്ഞു. ബിജെപി 144 സീറ്റുകളും എൻസിപി 126 സീറ്റുകളും കോൺഗ്രസിന് 62 സീറ്റുകളും ഷിൻഡെ സേന 41 സീറ്റുകളും ഉദ്ധവ് താക്കറെയുടെ ശിവസേന 37 സീറ്റുകളും നേടിയെന്ന് നേതാക്കൾ പറഞ്ഞു. ബിജെപിയുടേതിൽ നിന്ന് വ്യത്യസ്തമായി എംവിഎയുടെ കണക്കനുസരിച്ച്, 494 സീറ്റുകളിൽ 225 സീറ്റുകൾ നേടിയപ്പോൾ ഏകനാഥ് ഷിൻഡെ-ബിജെപി സഖ്യം 185 സീറ്റുകൾ നേടിയിട്ടുണ്ട്. രാഷ്ട്രീയ ചിഹ്നത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ വിജയികളുടെ പാർടി അറിയുക പ്രയാസകരമാണ്.
തെരഞ്ഞെടുപ്പുകൾ ആരും പാർടി ചിഹ്നത്തിലല്ല മത്സരിക്കുന്നതെന്ന് മുതിർന്ന എൻസിപി നേതാവ് അജിത് പവാർ ഊന്നിപ്പറഞ്ഞു. 'ചിലർ പറയുന്നു തങ്ങൾ ഒന്നാം നമ്പരിലും രണ്ടാം നമ്പരിലും ആണെന്ന്. ഈ തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ ചിഹ്നങ്ങളിൽ നടക്കുന്നതല്ല എന്നതാണ് യാഥാർത്ഥ്യം. ഞാൻ ഈ പാർടിയെ പിന്തുണയ്ക്കുന്നുവെന്ന് ഒരു സർപഞ്ച് എഴുതുകയും പറയുകയും ചെയ്താൽ അത് വേറെ കാര്യം', അദ്ദേഹം വ്യക്തമാക്കി.
Keywords: Maharashtra Gram Panchayat Election Result: BJP-Eknath Shinde Camp Wins, NCP Second, National,Mumbai,News,Top-Headlines,Latest-News,Election,Result,Maharashtra,BJP.