CCTV | ലൈംഗികാതിക്രമങ്ങൾ തടയാൻ സ്‌കൂളുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ നിർദേശവുമായി ഈ സംസ്ഥാന സർക്കാർ

 


നാഗ്പൂർ: (www.kvartha.com) പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ സംസ്ഥാനത്തെ സ്‌കൂളുകളോട് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിയമസഭാ കൗൺസിലിൽ ഭരണകക്ഷിയായ ബിജെപിയുടെ ഉമാ ഖപാരെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

              
CCTV | ലൈംഗികാതിക്രമങ്ങൾ തടയാൻ സ്‌കൂളുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ നിർദേശവുമായി ഈ സംസ്ഥാന സർക്കാർ




മുംബൈയിൽ സ്‌കൂൾ വിദ്യാർഥിനിയെ പ്രായപൂർത്തിയാകാത്ത രണ്ട് സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചതായുള്ള സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉമ ഖപാരെ ഈ ചോദ്യം ഉന്നയിച്ചത്. 'ചില വലിയ സ്‌കൂളുകളിൽ സിസിടിവി ഉണ്ട്. എന്നാൽ എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കും. ഇത് സ്വാഭാവികമായും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ നിന്ന് ചിലരെ നിരുത്സാഹപ്പെടുത്തും', ഫഡ്‌നാവിസ് പറഞ്ഞു.

സംസ്ഥാന സർക്കാർ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേർന്ന് കർമപദ്ധതി തയ്യാറാക്കുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. 'ഗുഡ് ടച്ച്-ബാഡ് ടച്ച് ബോധവൽക്കരണ പരിപാടി ഇതിനകം തന്നെ പല സ്കൂളുകളിലും നടക്കുന്നുണ്ട്, ഇത് പെൺകുട്ടികൾക്കിടയിൽ ആറാം ഇന്ദ്രിയം വളർത്തിയെടുക്കുന്നത് പോലെയാണ്. ഒരു വ്യക്തി അവരെ വശീകരിക്കുകയാണെങ്കിൽ, അവർക്ക് അത് മനസിലാക്കാനും സ്വയം രക്ഷിക്കാനും കഴിയണം', അദ്ദേഹം പറഞ്ഞു.

Keywords: Maharashtra govt to urge schools to install CCTV cameras to prevent assault incidents, National,News,Top-Headlines,Latest-News,Assault,CCTV,Mumbai,school,Students.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia