Arrested | ഐപിഎല്‍ മത്സരത്തില്‍ ആര് ജയിക്കുമെന്ന തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; തലയ്ക്ക് അടിയേറ്റ് വയോധികന് ദാരുണാന്ത്യം; 2 പേരെ അറസ്റ്റ് ചെയ്തു

 


ADVERTISEMENT

മുംബൈ: (KVARTHA) ഐപിഎല്‍ മത്സരത്തിനിടെ കളിയില്‍ ആര് ജയിക്കുമെന്ന തര്‍ക്കത്തിനിടയില്‍ വയോധികന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ കോലാപുരി ജില്ലയിലാണ് സംഭവം. ബന്ദോപന്ത് ടിബിലെ എന്ന 65കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: കൊല്ലപ്പെട്ടയാളും പ്രതികളും അയല്‍വാസികളായിരുന്നു. മൂവരും ഒരുമിച്ചിരുന്ന് മാച് കാണുന്നതിനിടെയാണ് തമ്മില്‍ തര്‍ക്കമുണ്ടായത്. മത്സരത്തില്‍ ആര് ജയിക്കുമെന്നതിനെച്ചൊല്ലിയായിരുന്നു വഴക്ക് മൂത്തത്. തുടര്‍ന്ന് സാഗര്‍ സദാശിവ് ഝാന്‍ജ്ഗെ, ബല്‍വന്ത് മഹാദേവ് ജാന്‍ജ്ഗെ എന്നിവര്‍ ചേര്‍ന്ന് 65 കാരനെ മര്‍ദിക്കുകയായിരുന്നു.

Arrested | ഐപിഎല്‍ മത്സരത്തില്‍ ആര് ജയിക്കുമെന്ന തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; തലയ്ക്ക് അടിയേറ്റ് വയോധികന് ദാരുണാന്ത്യം; 2 പേരെ അറസ്റ്റ് ചെയ്തു

ബന്ദോപന്ത് ടിബിലയെ മരത്തടി കൊണ്ട് തലയ്ക്കടിക്കുകയും ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്കിടെ ശനിയാഴ്ച വൈകുന്നേരം ബന്ദോപാന്ത് മരണത്തിന് കീഴടങ്ങി. മാര്‍ച് 27 ന് നടന്ന മുംബൈ ഇന്‍ഡ്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎല്‍ മത്സരത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. അറസ്റ്റ് ചെയ്തിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, National, National-News, Crime-News, Police-News, Maharashtra News, Elderly Man, Killed, Argument, IPL Match, 2 Arrested, Clash, Local News, Police, Maharashtra: Elderly man killed after argument during IPL match, 2 arrested.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia