Accidental Death | സായിബാബ ഭക്തര്‍ സഞ്ചരിച്ച ബസ് ട്രകുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്, 12 പേരുടെ നില ഗുരുതരം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ഏകനാഥ് ഷിന്‍ഡെ
Jan 13, 2023, 11:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയ്ക്ക് സമീപം സായിബാബ ഭക്തര്‍ സഞ്ചരിച്ച ബസ് ട്രകുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസികിലെ സിന്നാര്‍ തഹസില്‍ പഠാരെക്ക് സമീപം വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.
ഷിര്‍ദിയിലേക്ക് സായി ഭക്തരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസില്‍ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. പരുക്കേറ്റവരെ സിന്നാര്‍ റൂറല്‍ ആശുപത്രിയിലും സിന്നാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വാവി പൊലീസ് അറിയിച്ചു.
അപകടത്തില്‍ അനുശോചനം അറിയിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Keywords: Maharashtra: Bus en route Shirdi collides with truck in Nashik; 10 dead, 12 seriously injured, Mumbai, News, Accidental Death, Injured, Hospital, Treatment, Compensation, Chief Minister, National.Maharashtra | 10 people died and several others injured after a bus carrying Sai Baba devotees collided with a truck near Pathare on Nashik-Shirdi Highway: Nashik Police pic.twitter.com/Xel2Irb0vc
— ANI (@ANI) January 13, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

