New List | മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി; ഇത്തവണ ഇടം നേടിയത് 25 പേര്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിന്റെ പിഎ സുമിത് വാങ്കടേ ഇടം നേടിയിട്ടുണ്ട്
● അര്‍വി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്
● ഫഡ് നാവിസ് അടക്കമുള്ള പ്രമുഖര്‍ ആദ്യപട്ടികയില്‍ തന്നെ ഇടംപിടിച്ചിരുന്നു
● നവംബര്‍ 20-ന് ആണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്
മുംബൈ: (KVARTHA) മഹാരാഷ്ട്രയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ഇത്തവണ 25 സ്ഥാനാര്‍ഥികളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം 146 ആയി.

ഒന്നാംഘട്ടത്തില്‍ 99 സ്ഥാനാര്‍ഥികളേയും ശനിയാഴ്ച പുറത്തുവിട്ട രണ്ടാംഘട്ടത്തില്‍ 22 സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്നാംഘട്ട പട്ടികയും പുറത്തുവിട്ടിരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിന്റെ പിഎ സുമിത് വാങ്കടേയും മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അര്‍വി മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.
ഫഡ് നാവിസ് അടക്കമുള്ള പ്രമുഖര്‍ ആദ്യപട്ടികയില്‍ തന്നെ ഇടംപിടിച്ചിരുന്നു. നാഗ് പുര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് ജനവിധി തേടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ കാമത്തി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. നവംബര്‍ 20-ന് ആണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്.
288 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ നവംബര്‍ 23-ന് നടക്കും.
#MaharashtraElections, #BJP, #CandidateList, #AssemblyPolls, #DevendraFadnavis, #Election2023