ലഖിംപൂര്‍ സംഘര്‍ഷം: കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭം; മഹാരാഷ്ട്രയില്‍ ബന്ദ്
Oct 11, 2021, 06:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 11.10.2021) ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ വാഹനങ്ങള്‍ ഇടിച്ച് കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി മൗനവ്രത പ്രക്ഷോഭം തുടങ്ങുന്നു. രാവിലെ പത്തു മുതല്‍ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകള്‍ക്ക് മുന്നിലും കേന്ദ്ര സര്‍കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രദേശ് കമിറ്റികള്‍ മൗനവ്രത സമരം നടത്തും.
മൗനവ്രതത്തില്‍ മുതിര്‍ന്ന നേതാക്കളും, എം പിമാരും, എം എല്‍ എമാരും, പാര്‍ടി ഭാരവാഹികളും പങ്കുചേരുമെന്ന് ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ എം പി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ലഖിംപൂരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കാറോടിച്ചു കയറ്റി കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടെന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍കാരിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് ആഹ്വാനമേകിയത്.
അതിനിടെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ ഭരണമുന്നണി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുകയാണ്. ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് കക്ഷികള്‍ ബന്ദിന് പിന്തുണ നല്‍കുന്നുണ്ട്. സംഘര്‍ഷത്തില്‍ പ്രതിയായ മന്ത്രി പുത്രനെതിരെ കര്‍ശന നടപടി വേണമെന്നും കുറ്റക്കാര്‍ക്കെല്ലാം തക്കശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്.
ഞായറാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയ ബന്ദില്‍ പാല്‍, പത്രം, ആശുപത്രി തുടങ്ങി അവശ്യസെര്‍വീസുകളെ മാത്രം ഒഴിവാക്കിയിട്ടുണ്ട്. കാര്‍ഷികവിപണികള്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കും. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ തടയില്ലെന്ന് നേതാക്കള്‍ സൂചനനല്‍കി. സ്വകാര്യ ഓഫീസുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരു ദിനം ജോലി നിര്‍ത്തിവച്ച് എല്ലാവരും പ്രതിഷേധ ബന്ദില്‍ സഹകരിക്കണമെന്ന് ശിവസേന-കോണ്‍ഗ്രസ്-എന്‍ സി പി നേതാക്കള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പിക്കെതിരായ ഐക്യത്തിന്റെ പ്രദര്‍ശനമാക്കി ബന്ദിനെ മാറ്റാണാണ് മൂന്ന് പാര്‍ടികളുടെ തീരുമാനം.
'കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ളതാണ് ബന്ദ്. കേന്ദ്രസര്‍കാരിന്റെ കര്‍ഷകവിരുദ്ധനയത്തോടുള്ള പ്രതിഷേധമാണിത്. സമരത്തില്‍ തനിച്ചല്ലെന്ന് കര്‍ഷകര്‍ മനസ്സിലാക്കണം. മഹാരാഷ്ട്രക്കാര്‍ അവരോടൊപ്പമുണ്ട്. മഹാരാഷ്ട്രാ വികാസ് അഘാഡിയിലുള്ള പാര്‍ടികളെല്ലാം സമരത്തില്‍ സജീവമായി പങ്കെടുക്കും. ജനങ്ങള്‍ ഇതിനോട് സഹകരിക്കണം' - ശിവസേനാവക്താവും എം പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെ നിരത്തുകളില്‍ വിന്യസിക്കുമെന്ന് മുംബൈ പൊലീസും അറിയിച്ചിട്ടുണ്ട്.
അതേസമയം, ലഖിംപുര്‍ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അജയ്കുമാര്‍ മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ നേതാക്കള്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലാകും രാഷ്ട്രപതിയെ കാണുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

