Accidental Death | മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 2 സ്ത്രീകളടക്കം 6 മരണം; 20 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ വന്‍ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. വില കൂടിയ ട്രാവല്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കമാണ് ആറ് പേര്‍ മരിച്ചത്. സംഭവത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Aster_MIMS

ശനിയാഴ്ച (29.07.2023) പുലര്‍ചെ 2.30 ഓടെ ബുല്‍ധാനയിലെ എന്‍എച്ആറിലാണ് അപകടം. നാസികിലേക്ക് പോവുകയായിരുന്ന ബസ് അമര്‍നാഥ് തീര്‍ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി മല്‍കാപൂര്‍ പട്ടണത്തിലെ മേല്‍പാലത്തില്‍വെച്ച് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രകിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നാസികിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസും അധികൃതരും സ്ഥലത്തെത്തി പരുക്കേറ്റവരെ ബുല്‍ധാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുകളോടെ 32 യാത്രക്കാര്‍ക്ക് അടുത്തുള്ള ഗുരുദ്വാരയില്‍ പ്രഥമശുശ്രൂഷ നല്‍കി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

Accidental Death | മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 2 സ്ത്രീകളടക്കം 6 മരണം; 20 പേര്‍ക്ക് പരുക്ക്


Keywords:  News, National, National-News, Accident-News, Maharashtra, Death, Injured, Bus, Collide, Maharashtra: 6 Died, 20 injured as two buses collide.




നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia