Maha Shivratri | ആ ദിനത്തിൽ എന്താണ് സംഭവിച്ചത്? ശിവരാത്രിയുടെ ഐതിഹ്യം ഇങ്ങനെ
Feb 29, 2024, 15:36 IST
ന്യൂഡെൽഹി: (KVARTHA) ഹിന്ദുമത വിശ്വാസികളുടെ പ്രധാന ആഘോഷമാണ് മഹാശിവരാത്രി. ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശിയിലാണ് ഈ പുണ്യ ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം ശിവഭക്തർ ഉപവസിക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുന്നു. മഹാശിവരാത്രി ദിനത്തിൽ പൂർണ ഭക്തിയോടെ പാർവതി ദേവിയേയും ശിവനേയും ആരാധിക്കുന്ന ഭക്തരിൽ ഭോലേനാഥ് ഉടൻ പ്രസാദിക്കുമെന്നാണ് വിശ്വാസം. മഹാശിവരാത്രി ദിനത്തിൽ രാജ്യത്തെ എല്ലാ ശിവക്ഷേത്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ശിവരാത്രി സംബന്ധിച്ച് പല ഐതിഹ്യങ്ങളുണ്ട്.
ശിവരാത്രി ഐതിഹ്യം
പരമപിതാവായ ബ്രഹ്മാവിൻ്റെ മാനസ പുത്രനായ ദക്ഷൻ പ്രജാപതികളുടെ രാജാവായപ്പോൾ അദ്ദേഹം ഒരു വലിയ യാഗം സംഘടിപ്പിച്ചു. ശിവൻ ഒഴികെ ത്രിലോകത്ത് നിന്നുമുള്ള അതിഥികളെ അതിൽ പങ്കെടുക്കാൻ ക്ഷണിച്ചു. ദക്ഷ രാജാവിൻ്റെ മരുമകനായിരുന്നു ശിവൻ. ശിവൻ്റെ പത്നിയും ദക്ഷൻ്റെ മകളുമായ സതി തൻ്റെ പിതാവ് ഒരു യാഗം സംഘടിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ അതിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ക്ഷണം കൂടാതെ യാഗത്തിന് പോകാൻ ശിവൻ തയ്യാറായില്ല. അതുകൊണ്ട് സതിക്ക് അവിടെ ഒറ്റയ്ക്ക് പോകേണ്ടി വന്നു.
യാഗസ്ഥലത്ത് എത്തിയ ഉടനെ ശിവനെ വിമർശിക്കുന്നത് സതി കേട്ടു. സതിയെ കണ്ടിട്ടും അച്ഛൻ നിർത്താതെ ശിവനെ കുറിച്ച് മോശമായി സംസാരിച്ചുകൊണ്ടിരുന്നു. സതി തൻ്റെ പിതാവിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു, പക്ഷേ ദക്ഷ രാജാവ് മകളുടെ വാക്ക് കേട്ടില്ല. തനിക്കും ഭർത്താവിനും ഉണ്ടായ അപമാനം സഹിക്കവയ്യാതെ സതി യാഗസ്ഥലത്ത് നിർമിച്ച അഗ്നികുണ്ഡത്തിലേക്ക് ചാടി.
സതി അഗ്നിയിലേക്ക് ചാടിയതിൻ്റെ ദുഃഖവാർത്തയുമായാണ് നന്ദി കൈലാസപർവതത്തിലെത്തിയത്. സതിയെ രക്ഷിക്കാൻ ശിവൻ യാഗസ്ഥലത്തേക്ക് പോയി, പക്ഷേ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കൈലാസപതി കോപിഷ്ഠനായി സതിയുടെ ശരീരമെടുത്ത് താണ്ഡവ നൃത്തം ചെയ്യാൻ തുടങ്ങി. ശിവൻ താണ്ഡവം നടത്തിയ ദിവസം ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി (പതിനാലാം തീയതി) ആയിരുന്നു. മഹാപുരാണമനുസരിച്ച്, ആ പ്രത്യേക തീയതി മഹാശിവരാത്രിയായിരുന്നു. ശിവരാത്രി എന്നാൽ ശിവൻ്റെ രാത്രി എന്നാണ് അർഥം.
ശിവപുരാണമനുസരിച്ച്, ഈ രാത്രിയിലാണ് ശിവൻ്റെയും പാർവതിയുടെയും വിവാഹം നടന്നത്. ഇതിനർത്ഥം ശിവൻ്റെയും ശക്തിയുടെയും അല്ലെങ്കിൽ പുരുഷൻ്റെയും ആദിശക്തിയുടെയും അതായത് പ്രകൃതിയുടെ ഐക്യം എന്നാണ്. സതിയുടെ വിലാപത്തിൽ ശിവൻ അഗാധമായ മയക്കത്തിലേക്ക് പോയി, ധ്യാനത്തിൽ മുഴുകി. ധ്യാനം തകർക്കാൻ ആർക്കും കഴിഞ്ഞില്ല. വിഷ്ണുവും ബ്രഹ്മാവും എത്ര ശ്രമിച്ചിട്ടും പരാജയപ്പെട്ടു. സൃഷ്ടിയുടെ പ്രവർത്തനവും തടസപ്പെട്ടു തുടങ്ങി.
മറുവശത്ത്, സതി ഹിമാലയത്തിൻ്റെ മകളായി പുനർജനിക്കുന്നു. പാർവതി എന്നായിരുന്നു പേര്. ശിവനെ ലഭിക്കാൻ പാർവതി കഠിന തപസ് ചെയ്തു. ആദ്യം ശിവൻ പാർവതിയെ തപസ് ചെയ്യുന്നതിൽ നിന്ന് തടഞ്ഞു, എന്നാൽ മറ്റ് ദേവന്മാരുടെ സഹായത്തോടെ പാർവതി ശിവൻ്റെ മനസ് കീഴടക്കി. തുടർന്ന് ശിവനും പാർവതിയും വിവാഹിതരായി. ആ ദിവസം ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി തിഥിയും ആയിരുന്നു. ഈ ദിവസമാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്നാണ് മറ്റൊരു വിശ്വാസം.
Keywords: News, National, Maha Shivratri, Festivals Of India, Lord Shiva, Goddess Parvati, Maha Shivratri 2023: Know full story of the auspicious festival of Mahashivratri.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.