SWISS-TOWER 24/07/2023

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വനിതാ ഡോക്ടറുടെ പരാതിയില്‍ ആദായ നികുതി കമീഷണര്‍ അറസ്റ്റില്‍

 


ADVERTISEMENT


നാഗ്പൂര്‍: (www.kvartha.com 17.05.2021) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ ആദായ നികുതി കമീഷണര്‍ അറസ്റ്റില്‍. 35കാരനായ പുതുച്ചേരി സ്വദേശിയാണ് പ്രതി. നിരവധി തവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
Aster mims 04/11/2022

നാഷണല്‍ അകാദമി ഓഫ് ഡയറക്ട് ടാക്സസിന്റെ പരീശീലനത്തിന് എത്തിയപ്പോഴാണ് താനുമായി ഇയാള്‍ സൗഹൃദത്തിലായതെന്ന് നാഗ്പൂരിലെ സര്‍കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ പറഞ്ഞു. യു പി എസ് സി പരീക്ഷക്ക് തയാറെടുക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പ്രതി തന്റെ മൊബൈല്‍ നമ്പര്‍ നല്‍കി. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വനിതാ ഡോക്ടറുടെ പരാതിയില്‍ ആദായ നികുതി കമീഷണര്‍ അറസ്റ്റില്‍


പിന്നീട് ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ പ്രേരിപ്പിച്ചുവെന്ന് ഡോക്ടര്‍ പറഞ്ഞു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

Keywords:  News, National, India, Molestation, Case, Doctor, Accused, Complaint, Police, Arrested, Maha: Molestation case registered against IT commissioner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia