Defamation Charge | വി ഡി സവര്‍കര്‍ക്കെ പരാമര്‍ശം നടത്തിയതായി പരാതി; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

 



മുംബൈ: (www.kvartha.com) വി ഡി സവര്‍കര്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്ന ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവര്‍കറുടെ കൊച്ചുമകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സവര്‍കര്‍ക്കെതിരെ അഭിപ്രായം പറഞ്ഞത്. വി ഡി സവര്‍കര്‍ എഴുതിയ കത്തിന്റെ പകര്‍പ് ചൂണ്ടിക്കാട്ടി ബ്രിടീഷുകാരോട് സവര്‍കര്‍ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 

Defamation Charge | വി ഡി സവര്‍കര്‍ക്കെ പരാമര്‍ശം നടത്തിയതായി പരാതി; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്


'സവര്‍കര്‍ ജി എഴുതിയതാണിത്. അദ്ദേഹം ക്ഷമ ചോദിച്ച് എഴുതിയതാണ്. ഈ കത്തില്‍ ഒപ്പുവെക്കുമ്പോള്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്? അത് ഭയമായിരുന്നു. മഹാത്മാഗാന്ധി, ദവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ.'- എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 

അതേസമയം, പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ തള്ളി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ രംഗത്തെത്തി. താന്‍ നയിക്കുന്ന ശിവസേനയ്ക്ക് സവര്‍കറോട് അതിയായ ബഹുമാനമുണ്ടെന്നാണ് ഉദ്ധവ് താക്കറേ അഭിപ്രായപ്പെട്ടത്. 

Keywords:  News,National,India,Mumbai,Rahul Gandhi,Criticism,Complaint,Case, Politics,Case,Top-Headlines, Maha: Defamation case filed against Rahul Gandhi for ‘derogatory’ remarks against Savarkar





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia