Fire | ലക്‌നൗ - രാമേശ്വരം ട്രെയിനില്‍ തീപ്പിടിച്ച് 6 പേര്‍ വെന്തുമരിച്ചു; ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയം
Aug 26, 2023, 09:28 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോചിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ വെന്തുമരിച്ചു. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ലക്‌നൗ - രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്. തീ നിയന്ത്രണവിധേയമായി. മരിച്ചവര്‍ യുപി സ്വദേശികളാണെന്നാണ് വിവരം.
ട്രെയിനിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ട്രെയിനിന്റെ ഒരു കോചിന് തീപ്പിടിക്കുകയായിരുന്നു. സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.
Keywords: News, National, National-News, Accident-News, News-Malayalam, Madurai, Tourist Train, Fire, Accident, Died, Madurai Tourist Train Fire Accident; 6 people died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.