Student Died | 'മാരത്തൺ ഓട്ടത്തിന് ശേഷം എൻജിനീയറിംഗ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു'; അപസ്മാരം ഉണ്ടായതായും സുഹൃത്തുക്കൾ
Jul 24, 2023, 16:30 IST
മധുര: (www.kvartha.com) തമിഴ്‌നാട്ടിലെ മധുരയിൽ മാരത്തണിൽ പങ്കെടുത്ത 20 കാരനായ വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചതായി പൊലീസ് പറഞ്ഞു. ഓട്ടം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം വിദ്യാർഥിക്ക് അപസ്മാരം ബാധിച്ചതായി പറയുന്നു. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ഉതിരം 2023 രക്തദാന മാരത്തണിൽ പങ്കെടുക്കാൻ എത്തിയ കല്ല്കുറിശ്ശി സ്വദേശി ദിനേശ് ആണ് മരിച്ചത്.
ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യവും വാണിജ്യ നികുതി രജിസ്ട്രേഷൻ മന്ത്രി പി മൂർത്തിയും ചേർന്നാണ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തത്. അതിരാവിലെ മാരത്തൺ വിജയകരമായി പൂർത്തിയാക്കിയ ദിനേശിന് ഒരു മണിക്കൂറോളം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നിട്ടില്ലെന്നും തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട് ടോയ്‌ലറ്റിൽ പോയെന്നും സുഹൃത്തുക്കളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
ദിനേശിന് അപസ്മാര രോഗം ബാധിച്ചതായി സുഹൃത്തുക്കൾ പിന്നീട് കണ്ടെത്തി. ഉടൻ തന്നെ അടുത്തുള്ള രാജാജി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. രാവിലെ 8.45ഓടെ ദിനേശിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അഡ്മിറ്റ് ചെയ്ത് കുറച്ച് സമയത്തിന് ശേഷം രാവിലെ 10.10ഓടെ ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 10.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. മധുരയിലെ കോളജിൽ അവസാന വർഷ എൻജിനീയറിംഗ് വിദ്യാർഥിയാണ് ദിനേശ് കുമാർ.
Keywords: News, National, Student Died, Madurai, Cardiac Arrest, Marathon, Epileptic, Madurai Student Suffers Cardiac Arrest After Running in Marathon, Dies; Had Epileptic Seizure Too.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.