മധുര സ്‌ഫോടനം; പൈപ്പ് ബോംബുകള്‍ സ്ഥാപിച്ചതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ആരോപണം

 


ചെന്നൈ: (www.kvartha.com 14.04.2014) 2011ല്‍ മധുരയില്‍ നടന്ന 10 ചെറു സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര അട്ടിമറിക്കാന്‍ പൈപ്പ് ബോബുകള്‍ സ്ഥാപിച്ചതിനു പിന്നിലും ഇന്റലിജന്‍സ് വിഭാഗവും സംസ്ഥാന പോലീസുമാണെന്ന് ആരോപണം.

ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാടിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) വിങ്ങ് ജില്ലാ പ്രസിഡന്റ് സിയാദ് അബ്ദുല്‍ ഖാദര്‍ മധുര ഹൈക്കോടയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഏപ്രില്‍ 21ന് വീണ്ടും പരിഗണിക്കും.
 
മുസ്ലിം യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ട് സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പോലീസ് ചാരന്മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് മധുര സ്‌ഫോടനമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് മുന്‍ മധുര എസ്.പി. ബാലകൃഷ്ണന്‍ 2013 ഓഗസ്റ്റില്‍ അന്നത്തെ ഡിജിപിക്കും എഡിജിപിക്ക് അയച്ച കത്തുകളും ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

കത്തില്‍ പോലീസിന്റെ അറിവോടൂകൂടി പോലീസ് ചാരന്മാരായ മുസ്ലീംയുവാക്കളാണ് മധുരയിലെ പലയിടങ്ങളിലും ബോംബ് കുഴിച്ചിട്ടതെന്ന് ബാലകൃഷ്ണന്‍ പറയുന്നുണ്ട്. തന്റെ വാദത്തിനുള്ള തെളിവുകളും ബാലകൃഷ്ണന്‍ കത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.

മധുര സ്‌ഫോടനം; പൈപ്പ് ബോംബുകള്‍ സ്ഥാപിച്ചതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ആരോപണം ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National, Madhurai Blast, Intelligence agencies and state police officials targeted only Muslim youths, Planned,Allegation file wirt petition, Madras High Court, Hand over CBI, Ex.SP, Balakrishnan, Letters, Madurai blasts: Intelligence and Police themselves were planting bombs


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia