Madras HC | മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് തിരിച്ചടി; ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (KVARTHA) മാനനഷ്ടക്കേസില്‍ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന് തിരിച്ചടി. ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈകോടതി. പിഴത്തുക രണ്ടാഴ്ചയ്ക്കകം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂടിനു നല്‍കാനും കോടതി ഉത്തരവിട്ടു. നടന്‍ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിലാണ് മന്‍സൂര്‍ അലി ഖാന് തിരിച്ചടി നേരിട്ടത്. കേസ് കോടതി തള്ളി.

Madras HC | മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് തിരിച്ചടി; ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈകോടതി

ഒരു കോടി രൂപയാണ് മന്‍സൂര്‍ അലി ഖാന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രശസ്തിക്കുവേണ്ടിയാണു നടന്‍ കേസുമായി സമീപിച്ചതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടതു തൃഷയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തമാശയ്ക്കായി പറഞ്ഞതിനെ പെരുപ്പിച്ച് കാട്ടി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ പരാതി നല്‍കിയത്.

അടുത്തിടെ പുറത്തിറങ്ങിയ 'ലിയോ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'ലിയോ'യില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടന്‍ പറഞ്ഞത്. ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Keywords:  Madras High Court imposes fine of one lakh rupees on actor Mansoor Ali Khan on comments on Trisha, Chennai, News, Madras High Court, Criticized, Actor Mansoor Ali Khan, Controversy, Fine, Thrisha, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script