Charge Sheet | ഉന്നതരെ 'ലൈംഗികമായി സന്തോഷിപ്പിക്കാന്‍' വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചെന്ന കേസ്; അസി. പ്രഫസര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി അന്വേഷിച്ച് ഹൈകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (KVARTHA) ഉന്നതരെ 'ലൈംഗികമായി സന്തോഷിപ്പിക്കാന്‍' വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചെന്ന കേസിന്റെ അന്വേഷണ പുരോഗതി അന്വേഷിച്ച് മദ്രാസ് ഹൈകോടതി. കേസില്‍ അറസ്റ്റിലായ അറുപ്പുകോട്ട ദേവാംഗ ആര്‍ട്‌സ് കോളജ് അസി. പ്രഫസറായിരുന്ന പി നിര്‍മലാദേവിക്കെതിരായ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപോര്‍ട് സമര്‍പിക്കാന്‍ സംസ്ഥാന സര്‍കാരിന് കോടതി നിര്‍ദേശം നല്‍കി.

വിശാഖ കമിറ്റി മാര്‍ഗനിര്‍ദേശപ്രകാരമുള്ള സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. സര്‍വകലാശാലാ തലത്തില്‍ നിര്‍മലാദേവിക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍, കുറ്റപത്രത്തിന്റെ പകര്‍പ് തുടങ്ങിയവ സമര്‍പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 6ന് കേസ് വീണ്ടും പരിഗണിക്കും.

മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതരെ ലൈംഗികമായി 'സന്തോഷിപ്പിക്കാന്‍' നിര്‍ബന്ധിച്ചെന്ന് കാണിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ 2018ലാണ് നിര്‍മലാദേവിയെ അറുപ്പുകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 11 മാസത്തെ വിചാരണ തടവിനുശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്.

നിര്‍മലാദേവിക്കെതിരായ കേസ് ക്രൈംബ്രാഞ്ചില്‍നിന്നു മാറ്റി വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പിക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈകോടതി ബെഞ്ചാണ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപോര്‍ട് ആവശ്യപ്പെട്ടത്.

Charge Sheet | ഉന്നതരെ 'ലൈംഗികമായി സന്തോഷിപ്പിക്കാന്‍' വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചെന്ന കേസ്; അസി. പ്രഫസര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി അന്വേഷിച്ച് ഹൈകോടതി



Keywords: News, National, National-News, Madras High Court, Charge Sheet, Filed, Nirmala Devi, Accused, Luring, Girl Students, Govt Told, Chennai News, Madras High Court (MHC), Investigation, Madras High Court calls for charge sheet filed against Nirmala Devi accused of luring girl students.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script