Verdict | തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി; ഫോൺ സൂക്ഷിക്കാൻ ലോക്കറുകൾ സ്ഥാപിക്കാൻ നിർദേശം

 


ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി.

ആരാധനാലയങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണ് ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ക്ഷേത്രങ്ങളിൽ ഫോൺ സൂക്ഷിക്കുന്നതിനുള്ള ലോക്കറുകൾ സ്ഥാപിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും.
                   
Verdict | തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി; ഫോൺ സൂക്ഷിക്കാൻ ലോക്കറുകൾ സ്ഥാപിക്കാൻ നിർദേശം

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈൽ ഫോണുകൾ ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുമെന്നും ദൈവങ്ങളുടെ ചിത്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമ ലംഘനമാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു.

ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ക്ഷേത്രങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും, സ്ത്രീകളിൽ സമ്മതമില്ലാതെ ചിത്രങ്ങൾ പകർത്തുന്നുവെന്ന ഭയം ഉണ്ടാകുമെന്നും ഹർജിയിൽ പറയുന്നുണ്ട്.

Keywords: Madras High Court Bans Mobile Phones In Temples Across Tamil Nadu, National, Tamilnadu, Chennai,Verdict,High Court,Temple,Mobile Phone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia