Imprisonment | അനധികൃത സ്വത്ത് സമ്പാദന കേസ്: തമിഴ് നാട് മന്ത്രി പൊന്മുടിക്കും ഭാര്യക്കും 3 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും

 


ചെന്നൈ: (KVARTHA) അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ് നാട് മന്ത്രി പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ഒടുക്കാന്‍ ശിക്ഷ വിധിച്ച് മദ്രാസ് ഹൈകോടതി. കോടതി വിധിക്ക് പിന്നാലെ ശിക്ഷ 30 ദിവസത്തേക്ക് മദ്രാസ് ഹൈകോടതി മരവിപ്പിച്ചിട്ടുണ്ട്. അപീല്‍ നല്‍കുന്നതിനായാണ് ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചത്.

പൊന്മുടിയും ഭാര്യയും കേസില്‍ കുറ്റക്കാരാണെന്ന് മദ്രാസ് ഹൈകോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. ഇരുവരേയും വെറുതെവിട്ട കീഴ് കോടതി വിധി റദ്ദാക്കിയായിരുന്നു മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് തങ്ങളുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ഇരുവരും കോടതിയില്‍ വാദിച്ചു. ഈ വാദം കൂടി പരിഗണിച്ചാണ് മൂന്ന് വര്‍ഷം തടവുശിക്ഷ നല്‍കിയത്.

Imprisonment | അനധികൃത സ്വത്ത് സമ്പാദന കേസ്: തമിഴ് നാട് മന്ത്രി പൊന്മുടിക്കും ഭാര്യക്കും 3 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും

കരുണാനിധി മന്ത്രിസഭയില്‍ ഖനി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊന്‍മുടി 2006 ഏപ്രില്‍ 13-നും 2010 മാര്‍ച് 31-നും ഇടയില്‍ 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് കീഴ് കോടതി വിധി റദ്ദാക്കിക്കൊണ്ട് മന്ത്രി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈകോടതി വിധിച്ചത്. അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച മറ്റൊരു കേസില്‍ പൊന്‍മുടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ജില്ലാ കോടതി വിധി മദ്രാസ് ഹൈകോടതി സ്വമേധയാ പുനഃപരിശോധിക്കുന്നുണ്ട്.

അണ്ണാ ഡി എം കെ വിട്ട് ഡി എം കെ യില്‍ ചേര്‍ന്ന മന്ത്രി സെന്തില്‍ ബാലാജി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ കാത്ത് ജയിലില്‍ കഴിയവേയാണ് മറ്റൊരു മന്ത്രിക്കെതിരെ വിധി വരുന്നത്. സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് പൊന്‍മുടി.

അഴിമതിനിരോധന നിയമപ്രകാരമോ മയക്കുമരുന്നു നിയമപ്രകാരമോ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജനപ്രതിനിധിക്ക് പിഴശിക്ഷ ലഭിച്ചാല്‍ പോലും ആറുവര്‍ഷത്തേക്ക് അയോഗ്യത കല്പിക്കപ്പെടുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 8(1) വകുപ്പ് പറയുന്നത്. പക്ഷേ ഹൈകോടതി ശിക്ഷ താല്‍കാലികമായി മരവിപ്പിച്ച സാഹചര്യത്തില്‍ പൊന്മുടിക്ക് ഉടന്‍ മന്ത്രിസ്ഥാനം നഷ്ടമാവില്ല. ശിക്ഷയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്.

Keywords: Madras HC sentences DMK minister K Ponmudi to 3 years of imprisonment in disproportionate assets case, Chennai, News, Madras HC, Sentenced, DMK Minister, K Ponmudi, Politics, Imprisonment, Asset Case, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia