Madras HC | ഇന്‍ഡ്യ മതേതര രാജ്യം, അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്ത് സംഭവിക്കുമെന്നും ചോദ്യം; പെരുന്നാള്‍ നിസ്‌കാരത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി മദ്രാസ് ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മധുര: (www.kvartha.com) തമിഴ്‌നാട് മധുരയില്‍ ബക്രീദ് നമസ്‌കാരത്തിനെതിരായ ഹര്‍ജി തള്ളി മദ്രാസ് ഹൈകോടതി. ഇന്‍ഡ്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്ത് സംഭവിക്കുമെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.

Madras HC | ഇന്‍ഡ്യ മതേതര രാജ്യം, അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്ത് സംഭവിക്കുമെന്നും ചോദ്യം;  പെരുന്നാള്‍ നിസ്‌കാരത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി മദ്രാസ് ഹൈകോടതി

മധുരയില്‍ മുരുക ക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന തിരുപറകുന്ദ്രം ദര്‍ഗയിലെ നമസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാമലിംഗ എന്നയാള്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. ദര്‍ഗയിലെ നമസ്‌കാരം, അടുത്തുള്ള മുരുകന്‍ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തര്‍ക്ക് തടസ്സമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കോടതി ഇന്‍ഡ്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അറിയിക്കുകയായിരുന്നു. വിഷയത്തില്‍ തമിഴ്‌നാട് ദേവസ്വം വകുപ്പിനോട് മറുപടി തേടിയിട്ടുണ്ട്.

Keywords:  Madras HC rejects plea to withheld Eid Ul Adha prayer,  Chennai, News,  Madras HC, Eid Ul Adha Prayer, Criticism, Petition, Temple, Religion, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia