Madras HC | മാനനഷ്ടകേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ പിഴയടക്കണമെന്ന് മദ്രാസ് ഹൈകോടതി
Jan 31, 2024, 17:28 IST
ചെന്നൈ: (KVARTHA) മാനനഷ്ടകേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് തിരിച്ചടി നല്‍കി മദ്രാസ് ഹൈകോടതി. പിഴയടക്കണമെന്ന് ഉത്തരവിട്ടു. ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് പറഞ്ഞ കോടതി നേരത്തെ പിഴ അടക്കാമെന്ന് സമ്മതിച്ചില്ലേയെന്നും മന്‍സൂര്‍ അലി ഖാനോട് ചോദിച്ചു. സിംഗിള്‍ ബെഞ്ചിനെ സമീപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
തൃഷ അടക്കമുള്ള താരങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് മണ്‍സൂര്‍ അലി ഖാന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. പണം കാന്‍സര്‍ സെന്ററിന് കൈമാറാനാണ് കോടതിയുടെ നിര്‍ദേശം. മന്‍സൂറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടത് തൃഷയാണെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു.
പൊതു ഇടത്തില്‍ എങ്ങനെ പെരുമാറണമെന്ന് നടന്‍ പഠിക്കണമെന്നും കോടതി പറഞ്ഞു. വിജയ് ചിത്രം 'ലിയോ'യുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നടി തൃഷക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടന്‍ പറഞ്ഞത്.
പിന്നാലെ വിമര്‍ശനവുമായി തൃഷ തന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കി. നടന്മാരായ ചിരഞ്ജീവി, നിതിന്‍, സംവിധായകന്‍ ലോകേഷ് കനകരാജ്, നടി മാളവിക മോഹനന്‍, ഗായിക ചിന്മയി തുടങ്ങിയവരും തൃഷക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
പിന്നാലെ സ്ത്രീവിരുദ്ധപരാമര്‍ശത്തിന്റെ പേരില്‍ മന്‍സൂര്‍ അലി ഖാന്‍ പൊലീസിന് മുന്നില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. തൗസന്റ് ലൈറ്റ്സ് വനിതാ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് വിവാദ പരാമര്‍ശത്തില്‍ താരം മാപ്പ് പറഞ്ഞത്. നടിയെന്ന നിലയില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്ന് പിന്നീട് മാധ്യമങ്ങളോടും പറഞ്ഞു.

Keywords: Madras HC refuses to set aside Rs 1L cost imposed on actor Mansoor Ali Khan, Chennai, News, Madras HC, Actor Mansoor Ali Khan, Controversy, Defamation case, Police, Media, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.