HC Verdict | വന്ധ്യംകരണം നടത്തിയ യുവതി ഗര്‍ഭിണിയായി; ചികിത്സാ പിഴവിന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവ്

 


ചെന്നൈ: (www.kvartha.com) ചികിത്സാ പിഴവ് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ ഗര്‍ഭിണിയായ സ്ത്രീക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിവര്‍ഷം 1.2 ലക്ഷം രൂപയും നല്‍കണമെന്ന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വാസുകി എന്ന യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
     
HC Verdict | വന്ധ്യംകരണം നടത്തിയ യുവതി ഗര്‍ഭിണിയായി; ചികിത്സാ പിഴവിന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവ്

താന്‍ വീട്ടമ്മയാണെന്നും ഭര്‍ത്താവ് കാര്‍ഷിക ചുമട്ടുതൊഴിലാളിയാണെന്നും അവര്‍ കോടതിയെ അറിയിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം, 2014 ല്‍ അവര്‍ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍
വന്ധ്യംകരണത്തിന് (വാസക്ടമി ശസ്ത്രക്രിയയ്ക്ക്) വിധേയയായി. 2014 മാര്‍ച്ചില്‍ യുവതി വീണ്ടും ഗര്‍ഭം ധരിക്കുകയും പിന്നീട് 2015 ജനുവരിയില്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

കൂടുതല്‍ ഗര്‍ഭധാരണം തടയാന്‍ അവര്‍ക്ക് മറ്റൊരു വന്ധ്യംകരണ നടപടിക്രമം നടത്തേണ്ടിവന്നു. പിന്നീട്, ഡോക്ടറുടെ അനാസ്ഥയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലൂടെയും ആരോഗ്യ കേന്ദ്രങ്ങളിലൂടെയും രാജ്യത്തുടനീളം നടപ്പാക്കുന്ന കുടുംബാസൂത്രണ പദ്ധതി പൂര്‍ണമായും സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പുഗലേന്തി പറഞ്ഞു.

കുട്ടിക്ക് ബിരുദം പൂര്‍ത്തിയാകുന്നതുവരെ അല്ലെങ്കില്‍ 21 വയസ് തികയുന്നത് വരെ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്‌കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ബെഞ്ച് നിര്‍ദേശിച്ചു.

Keywords: Malayalam News, Court Verdict, Madras High Court, National News, Tamil Nadu News, Madras HC orders compensation to woman who got pregnant due to 'medical negligence'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia