Madras HC | ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ക്ഷേത്രങ്ങളില്‍ അടിയന്തര ദര്‍ശനത്തിന് ക്രമീകരണം ഏര്‍പെടുത്തണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവ്

 


ചെന്നൈ: (www.kvartha.com) തമിഴ്നാട്ടിലെ അഞ്ച് പ്രധാന ക്ഷേത്രങ്ങളില്‍ ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേഗത്തിലുള്ളതും ബുദ്ധിമുട്ടില്ലാത്തതുമായ ദര്‍ശനം ഉറപ്പാക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച്, ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിനോട് (HR and CE) നിര്‍ദേശിച്ചു. ക്ഷേത്ര ഭരണം കൈകാര്യം ചെയ്യുന്ന തമിഴ്നാട് സര്‍ക്കാരിന്റെ വകുപ്പാണ് എച്ച്ആര്‍ ആന്‍ഡ് സിഇ.

Madras HC | ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ക്ഷേത്രങ്ങളില്‍ അടിയന്തര ദര്‍ശനത്തിന് ക്രമീകരണം ഏര്‍പെടുത്തണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവ്

അഭിഭാഷകനായ ബി രാംകുമാര്‍ ആദിത്യന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. തമിഴ്നാട്ടില്‍ എച്ച്ആര്‍ ആന്‍ഡ് സിഇയുടെ നിയന്ത്രണത്തില്‍ 40,000-ത്തിലധികം ക്ഷേത്രങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. തമിഴ്നാട്ടിലെ അഞ്ച് വലിയ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ കാത്തിരിക്കണം. പഴനി മുരുകന്‍ ക്ഷേത്രം, തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം, തിരുവരങ്ങം ആധിരംഗം രംഗനാഥസ്വാമി ക്ഷേത്രം, രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം, മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഈ കാത്തിരിപ്പ്.

ഈ ക്ഷേത്രങ്ങളില്‍ സൗജന്യമായും 100 രൂപയും 200 രൂപയും നല്‍കിയാല്‍ പ്രത്യേക വഴിയിലൂടെയും ദര്‍ശനം നടത്താം. അതിനാല്‍, അഞ്ച് ക്ഷേത്രങ്ങളില്‍ വിവിഐപികള്‍ക്കും വിഐപികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും രോഗികള്‍ക്കും പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ എല്ലാവര്‍ക്കും, ഇത്തരം ക്രമീകരണങ്ങള്‍ നിഷേധിച്ച കോടതി ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ടു.

Keywords: Chennai, National, News, High Court, Temple, Pregnant Woman, Government, Advocate, Top-Headlines, Madras HC directs HR&CE to ease temple rules for pregnant women, PwD.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia