ബിജെപി അട്ടിമറി, വിശ്വാസം തേടിയില്ല, വോട്ടെടുപ്പിന് കാത്തുനിന്നില്ല, മധ്യപ്രദേശില്‍ കമല്‍നാഥ് രാജിവെച്ചു; നിലം പതിച്ചത് 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സർക്കാർ
Mar 20, 2020, 14:01 IST
ഭോപ്പാൽ: (www.kvartha.com 20.03.2020) അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ വിശ്വാസ വോട്ടെടുപ്പ് തേടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. വെള്ളിയാഴ്ച രണ്ടു മണിയോടെ കമൽനാഥ് ഗവർണർക്ക് രാജിക്കത്ത് കൈമാറി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഒരു മണിയോടെ രാജിവെച്ചത്. മധ്യപ്രദേശിലെ കോണ്‍ഗ്രസിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍ നാഥ് രാജിക്ക് തയ്യാറായത്. ഭോപ്പാലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കമൽനാഥ് രാജി രാജി പ്രഖ്യാപിച്ചത്.
മധ്യപ്രദേശിന് പുതിയ ദിശയിലേക്ക് കൊണ്ടുപോകാന് തനിക്ക് സാധിച്ചെന്നും 15 വര്ഷം മധ്യപ്രദേശ് ഭരിച്ച ബിജെപിക്ക് സാധിക്കാത്തത് 15 മാസം കൊണ്ട് തനിക്ക് ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ കേവലം 15 മാസം പ്രായമുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് നിലം പതിക്കുന്നത്. രാജ്യത്ത് കോൺഗ്രസിന്റെ അപൂർവം തുരുത്തുകളിലൊന്നും ഇതോടെ നഷ്ടപ്പെട്ടു.
സുപ്രീംകോടതി ഉത്തരവനുസരിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. 16 വിമത എംഎല്‍എമാര്‍ വോട്ടെടുപ്പിനെത്തിയാല്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കൊവിഡിന്റെ പേരില്‍ നിയമസഭ സമ്മേളനം നീട്ടിവച്ച് വിശ്വാസവോട്ടെടുപ്പില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാനുള്ള നീക്കം പാളിയതോടെയാണ് രാജി വെച്ചത്.
കമൽനാഥ് രാജി വെച്ചതോടെ മധ്യപ്രദേശ് ഭരണം സംസ്ഥാനം വീണ്ടും ബിജെപിയുടെ കൈകളിലേക്ക് എത്തും. 15 വർഷത്തിനുശേഷം മധ്യപ്രദേശ് തിരിച്ചുപിടിച്ച കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം ആരംഭിച്ചിരുന്നു. ഈ നീക്കത്തിനാണ് ഒടുവിൽ ഫലം കാണുന്നത്.
കോൺഗ്രസിന്റെ കരുത്തനായ ജ്യോതിരാദിത്യ സിന്ധ്യയെ രാജി വെപ്പിച്ച് തങ്ങളുടെ പാളയത്തിൽ എത്തിച്ചാണ് അട്ടിമറിക്ക് ബിജെപി കോപ്പു കൂട്ടിയത്. സിന്ധ്യയെ പിന്തുണച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍ പി പ്രജാപതി സ്വീകരിച്ചിരുന്നു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 98 ആയി കുറഞ്ഞു. ബിജെപി 107 അംഗങ്ങളുടെ ബലത്തിലേക്ക് ഉയരുകയും ചെയ്തു. ഇതോടെയാണ് കമൽനാഥിന് രാജി വെക്കേണ്ടി വന്നത്.
Summary: MadhyaPradesh floor test: KamalNath Resigns ahead of trust vote

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.