Woman Fights | കടുവയില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാനായി യുവതി പോരാടിയത് 20 മിനിറ്റോളം; പിന്നീട് സംഭവിച്ചത്
Sep 5, 2022, 17:00 IST
ഭോപാല്‍: (www.kvartha.com) മകന്റെ ജീവന്‍ രക്ഷിക്കാനായി കടുവയുമായി മല്‍പിടുത്തം നടത്തി യുവതി. മധ്യപ്രദേശിലെ ഉമാറിയ ജില്ലയിലെ റൊഹാനിയയില്‍ ഞാറാഴ്ച രാവിലെ 10 മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്.
അര്‍ചന ചൗധരി എന്ന 27കാരിയാണ് മകനെ കടുവയില്‍ നിന്നും വിട്ടുകിട്ടാനായി പോരാടിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയും കുഞ്ഞും ജബല്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
ഗ്രാമാതിര്‍ത്തിയിലെ ബാന്ധവ്ഗഡ് കടുവ സങ്കേതത്തോട് ചേര്‍ന്ന പ്രദേശത്ത് കുഞ്ഞിനെയുമെടുത്ത് നടക്കാനിറങ്ങിയതായിരുന്നു യുവതി. കുറ്റിക്കാടിനുള്ളില്‍ ഒളിച്ചിരുന്ന കടുവ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. കടുവയില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാനായി 20 മിനിറ്റോളമാണ് യുവതി പോരാടിയത്.
ശബ്ദം കേട്ട് പ്രദേശവാസികള്‍ സ്ഥലത്തെത്തിയതോടെ കടുവ കാട്ടിലേക്ക് ഓടി മറഞ്ഞു. കടുവയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണെന്നും പ്രദേശവാസികളുടെ സുരക്ഷക്കായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഫോറസ്റ്റ് ഗാര്‍ഡ് രാം സിങ് മാര്‍കോ പറഞ്ഞു.
Keywords: Madhya Pradesh Woman Fights Off Tiger, Saves Son From Its Jaws, Madhya pradesh, News, Attack, Child, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.