SWISS-TOWER 24/07/2023

Medical Negligence | 'ആരോഗ്യപ്രവര്‍ത്തകര്‍ ആരും തിരിഞ്ഞ് നോക്കിയില്ല'; ആശുപത്രി മുറ്റത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി

 


ഭോപാല്‍: (www.kvartha.com) യുവതി ആശുപ്രത്രി മുറ്റത്ത് പ്രസവിച്ചത് കണ്ടിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി. മധ്യപ്രദേശില്‍ ശിവപുരി ജില്ലാ ആരോഗ്യ കേന്ദ്രത്തിലാണ് ആരോഗ്യപ്രവര്‍ത്തകരുടെ  മനുഷ്യത്വമില്ലാത്ത പെരുമാറ്റം. 

ആംബുലന്‍സ് വിളിച്ചിട്ടും കിട്ടാത്തതുകാരണം വൈകിയാണ് എത്തിയതെന്നും ഡോക്ടര്‍മാര്‍ കാര്യമായി ഗൗനിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. ഭോപാലില്‍നിന്ന് 60 കിലോമീറ്ററകലെയാണ് സംഭവം. വൈകിയെത്തിയിട്ടും വേദനകൊണ്ട് പുളഞ്ഞ ഗര്‍ഭിണിയെ കിടത്താന്‍ സ്‌ട്രെചറോ സഹായിക്കാന്‍ അറ്റന്‍ഡര്‍മാരോ പോലുമെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു.
Aster mims 04/11/2022

Medical Negligence | 'ആരോഗ്യപ്രവര്‍ത്തകര്‍ ആരും തിരിഞ്ഞ് നോക്കിയില്ല'; ആശുപത്രി മുറ്റത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി


ഡോക്ടര്‍മാരും നഴ്സുമാരും കണ്ട ഭാവം നടിക്കാത്തതിനെ തുടര്‍ന്നാണ് യുലവതി ആശുപത്രി മുറ്റത്ത് വെച്ച് പ്രസവിക്കുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും ചുറ്റും ഉണ്ടായിരുന്നുവെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു. പിന്നീട്  നാട്ടുകാരെല്ലാം തടിച്ചുകൂടി. ഇത് കണ്ടതോടെയാണ് ആശുപത്രി ജീവനക്കാര്‍ സ്ട്രെചര്‍ കൊണ്ടുവന്ന് ഭാര്യയെയും നവജാതശിശുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഭര്‍ത്താവ് പറഞ്ഞു. നവജാതശിശുവും ഭാര്യയും സുരക്ഷിതരാണെന്നും ഭര്‍ത്താവ് അരുണ്‍ പരിഹാര്‍ പറഞ്ഞതായി എന്‍ ഡി ടി വി റിപോര്‍ട് ചെയ്തു.

Keywords:  News, National-News, National, Madhya Pradesh, Video, Social Media, Hospital, Doctors, Nurses, Complaint, Pregnant Woman, Delivery, Madhya Pradesh: Woman. Delivers Baby Outside Shivpura District Hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia