Complaint | അര്‍ധരാത്രിയില്‍ ഞെട്ടിയെഴുന്നേറ്റ യുവതികള്‍ കാണുന്നത് തങ്ങളുടെ കൂടെ കട്ടിലില്‍ കിടന്നുറങ്ങുന്ന യുവാവിനെ: പിന്നീട് സംഭവിച്ചത്
Sep 27, 2022, 17:55 IST
ഇന്‍ഡോര്‍: (www.kvartha.com) ഹോടെല്‍മുറിയില്‍ അതിക്രമിച്ചുകയറി യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 22 കാരനായ ജീവനക്കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ ഹോടെലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബാലിറാം എന്ന ഹോടെല്‍ ജീവനക്കാരനാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഒരു എന്‍ ജി ഒ യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് യുവതികള്‍ക്ക് നേരേയാണ് ഹോടെല്‍ ജീവനക്കാരന്റെ അതിക്രമം. ഭോപാല്‍ സ്വദേശികളായ 35-കാരിയും 25-കാരിയും ഔദ്യോഗിക കാര്യങ്ങള്‍ക്കായാണ് ഖണ്ഡ്വയിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി ഇരുവരും നഗരത്തിലെ ഹോടെലില്‍ മുറിയെടുത്തു. ഇരുവരും ഉറങ്ങുന്നതിനിടെയാണ് ഹോടെല്‍ ജീവനക്കാരന്‍ മുറിയിലെ ജനല്‍ വഴി അതിക്രമിച്ച് കയറിയത്. യുവതികള്‍ ഈ സമയത്ത് നല്ല ഉറക്കത്തിലായതിനാല്‍ അറിഞ്ഞുമില്ല.
അര്‍ധരാത്രി യുവതികള്‍ ഞെട്ടി എഴുന്നേറ്റപ്പോള്‍ കട്ടിലില്‍ ഒരു പുരുഷന്‍ കിടന്നുറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍തന്നെ ഇരുവരും നിലവിളിക്കുകയും മുറിയിലെ ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും ചെയ്തു. ഇതോടെ യുവാവ് മുറിയില്‍നിന്ന് ഇറങ്ങിയോടുകയും വാതില്‍ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതികള്‍ റിസപ്ഷനില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് റിസപ്ഷന്‍ ജീവനക്കാര്‍ എത്തിയാണ് മുറിയുടെ വാതില്‍ തുറന്നത്. ഹോടെല്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസ് ഹോടെല്‍ ജീവനക്കാരെയെല്ലാം വിളിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയതോടെയാണ് യുവതികള്‍ പ്രതിയെ തിരിച്ചറിഞ്ഞത്.
Keywords: Madhya Pradesh: Two women wake up to find waiter sleeping on their hotel bed in Khandwa, Madhya pradesh, News, Complaint, Police, Hotel, Women, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.