'തനിക്ക് വേണ്ടി മ്യൂസിക് വീഡിയോ നിര്‍മിക്കണം, ഗായകന് അരിജിത് സിംഗ് തന്നെ ഗാനം ആലപിക്കണമെന്നും കാട്ടി പ്രധാനമന്ത്രിയ്ക്കും മധ്യപ്രദേശ് സര്‍കാറിനും കത്ത്'; പിന്നാലെ 16 കാരനെ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി
Oct 12, 2021, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com 12.10.2021) തനിക്ക് വേണ്ടി മ്യൂസിക് വീഡിയോ നിര്‍മിക്കണം, ഗായകന് അരിജിത് സിംഗ് തന്നെ ഗാനം ആലപിക്കണമെന്നും കാട്ടി പ്രധാനമന്ത്രിയ്ക്കും മധ്യപ്രദേശ് സര്‍കാറിനും കത്ത്. തന്റെ അവസാന ആഗ്രഹം പ്രധാനമന്ത്രി നടത്തിതരണമെന്നും കത്തില്‍ പറയുന്നു. പിന്നാലെ 16 കാരനെ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി.
മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയും 16കാരനുമായ അജിത് വന്‍ഷ്കര്‍ ആണ് ട്രെയിനിന് മുന്പില് ചാടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. വലിയ നര്‍ത്തകനായി പേരെടുക്കണമെന്നതായിരുന്നു 16കാരന്റെ ആഗ്രഹം. എന്നാല്‍ അതിന് കാഴിയാതെ വന്നതിന്റെ നിരാശയിലാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
തന്റെ സ്വപ്നങ്ങള്‍ പിന്തുടരാന് മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നില്ലെന്നും കുട്ടി എഴുതിയതെന്ന് കരുതുന്ന കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണമുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന ധാരണയാണ് മാതാപിതാക്കള്‍ക്ക്. അതുകൊണ്ടു തന്നെ അവര്‍ തന്റെ ഹെയര്‍സ്റ്റൈല്‍ പോലും ഇഷ്ടപ്പെടുന്നില്ല. മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി അരിജിത്ത് സിംഗ് ആലപിക്കുകയും സുശാന്ത് ഖത്രി കൊറിയോഗ്രാഫ് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ എന്റെ ആത്മാവിന് ശാന്തി കിട്ടൂ. എന്റെ ആഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കണം. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നും കത്തില്‍ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Madhya Pradesh: School boy found died, asks PM to fulfil his last wish, Madhya pradesh, News, Local News, Letter, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

