'ഞങ്ങള്‍ വിചാരിച്ചു നിങ്ങളൊരു മുസ്ലിമാണെന്ന്'; മധ്യപ്രദേശില്‍ അഭിഭാഷകനെ ക്രൂരമായി മർദിച്ചു, വിവാദമായതോടെ മാപ്പ് പറഞ്ഞ് പോലീസ്

 


ADVERTISEMENT

ഭോപ്പാൽ: (www.kvartha.com 20.05.2020) മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയ അഭിഭാഷകനെ മുസ്ലിമാണെന്ന് പറഞ്ഞ് പോലീസ് മര്ദിച്ചവശനാക്കി. സംഭവം വൻ വിവാദമായതോടെ ഒടുവിൽ മാപ്പ് ചോദിച്ച്‌ പൊലീസ്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 23ന് ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അഭിഭാഷകനായ ദീപക് ബുണ്ടേലിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. താടി വളര്‍ത്തിയതിനാല്‍ ദീപക് മുസ്‍ലീമാണെന്ന് കരുതിയ ഏതാനും പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്ന് പൊലീസുകാര്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നു. പ്രമുഖ ഓൺലൈൻ പോർട്ടലായ "ദ വയറാണ്" ഇസ്ലാമോഫോബിയോയുടെ ക്രൂരമുഖം വെളിപ്പെടുത്തുന്ന വാർത്ത പുറത്തുവിട്ടത്.


'ഞങ്ങള്‍ വിചാരിച്ചു നിങ്ങളൊരു മുസ്ലിമാണെന്ന്'; മധ്യപ്രദേശില്‍ അഭിഭാഷകനെ ക്രൂരമായി മർദിച്ചു, വിവാദമായതോടെ മാപ്പ് പറഞ്ഞ് പോലീസ്

മാര്‍ച്ച്‌ 23 ന് വൈകിട്ട് അഞ്ചരക്കും ആറിനുമിടയിൽ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു. ബെതുലില്‍ എത്തിയപ്പോൾ പോലീസ് തടഞ്ഞു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരുന്നില്ല, എന്നാല്‍ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കടുത്ത പ്രമേഹ, രക്തസമ്മര്‍ദ്ദ രോഗിയായതിനാൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് പോലീസ് തടഞ്ഞുനിർത്തിയത്. ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ പോകുന്നതാണെന്ന് പറഞ്ഞിട്ടും പൊലീസ് കേള്‍ക്കാന്‍ നില്‍ക്കാതെ തന്നെ മര്‍ദ്ദിക്കുകയായിരുന്നു. ഭരണഘടനാ പരിധിയില്‍ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരം തടങ്കലില്‍ പോവാന്‍ താന്‍ തയ്യാറാണെന്നും വ്യക്തമാക്കി. എന്നാല്‍ ഇത് കേൾക്കാതെ പോലീസുകാർ കൂട്ടത്തോടെ എത്തി മർദിച്ചു. അഭിഭാഷകനാണെന്നും നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞശേഷമാണ് അവര്‍ മര്‍ദ്ദനം നിര്‍ത്തിയത്. മർദ്ദനമേറ്റ് ചെവിയില്‍ നിന്നും ചോരയൊലിച്ചുതുടങ്ങിയെന്നും ദീപക്ക് പറഞ്ഞു.


'ഞങ്ങള്‍ വിചാരിച്ചു നിങ്ങളൊരു മുസ്ലിമാണെന്ന്'; മധ്യപ്രദേശില്‍ അഭിഭാഷകനെ ക്രൂരമായി മർദിച്ചു, വിവാദമായതോടെ മാപ്പ് പറഞ്ഞ് പോലീസ്

തൊട്ടടുത്ത ദിവസം ജില്ലാ പൊലീസ് സൂപ്രണ്ട് ഡി എസ് ഭഡോറിയയ്ക്കും സംസ്ഥാന ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്രിക്കും പരാതി നല്‍കി. താടി വെച്ചതിനാൽ മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചുവെന്നും ഇതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് ദീപക്ക് ബുണ്ടേല്‍ വ്യക്തമാക്കി.  നിങ്ങളുടെ കാര്യത്തില്‍ തെറ്റിദ്ധാരണ ഒന്നുകൊണ്ടുമാത്രമാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. അക്കാര്യത്തില്‍ നിങ്ങളോട് ക്ഷമ ചോദിക്കാന്‍ എന്‍റെ കയ്യില്‍ വാക്കുകളില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദീപക്ക് ബുണ്ടേൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയ്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ദീപക് ബുണ്ടേല്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ പരാതി പിൻവലിപ്പിക്കാൻ ഒരു വിഭാഗം പോലീസുകാർ സമ്മർദ്ദം തുടങ്ങിയിട്ടുണ്ട്. ഒരു മാസത്തിനുശേഷം പരാതി പിന്‍വലിക്കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ദീപക്ക് ബുണ്ടേല്‍ ബുണ്ടേല്‍ പറഞ്ഞു. എന്നാൽ എന്തുവന്നാലും പരാതിയിൽ ഉറച്ചുനിൽക്കുമെന്ന്‌  അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Madhya Pradesh Police Apologise for Beating Lawyer, 'We Thought You Were Muslim,' They Say
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia