ഫോണിൽ വിളിച്ചുവരുത്തി മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്ന് മരണമൊഴി; കാമുകിയുടെ ബന്ധുക്കൾ തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങിയെന്ന് പൊലിസ്; നാല് പേർ അറസ്റ്റിൽ

 


സാഗർ(മധ്യപ്രദേശ്): (www.kvartha.com 18.09.2021) കാമുകിയുടെ ബന്ധുക്കൾ തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങിയതായി പൊലിസ്. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് യുവാവിന് പൊള്ളലേറ്റത്. മരണവുമായി ബന്ധപ്പെട്ട് കാമുകിയുടെ ബന്ധുക്കളായ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലിസ് സൂപ്രണ്ട് അതുൽ സിംഗ് അറിയിച്ചു. 

ഫോണിൽ വിളിച്ചുവരുത്തി മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്ന് മരണമൊഴി; കാമുകിയുടെ ബന്ധുക്കൾ തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങിയെന്ന് പൊലിസ്; നാല് പേർ അറസ്റ്റിൽ

25 വയസുള്ള യുവാവാണ് മരിച്ചത്. 23 വയസുകാരിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. യുവതിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തന്നെ തീകൊളുത്താൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവിന് പൊള്ളലേറ്റതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ കുടുംബാംഗങ്ങൾ ഇരുവരേയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. 

വെള്ളിയാഴ്ചയാണ് യുവാവ് മരിച്ചത്. വ്യാഴാഴ്ച രാത്രി തനിക്കൊരു കോൾ വന്നുവെന്നും കാമുകിയുടെ വീട്ടിൽ എത്തണമെന്ന് ഫോണിൽ വിളിച്ചയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നും യുവാവ് നൽകിയ മരണമൊഴിയിൽ പറയുന്നതായി പൊലിസ് പറഞ്ഞു. കാമുകിയുടെ വീട്ടിലെത്തിയ തൻ്റെ ദേഹത്തേയ്ക്ക് അവളുടെ വീട്ടുകാർ മണ്ണെണ്ണയൊഴിക്കുകയായിരുന്നുവെന്നും തീകൊളുത്തുകയായിരുന്നുവെന്നും മരണമൊഴിയിൽ വ്യക്തമാക്കുന്നുണ്ടെന്നും എസ് പി പറഞ്ഞു.  വിവരമറിഞ്ഞെത്തിയ യുവാവിൻ്റെ ബന്ധുക്കളാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

യുവാവിൻ്റെ കുടുംബത്തിൻ്റെ പരാതിയിൽ കാമുകിയുടെ കുടുംബാംഗങ്ങളായ നാലുപേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. യുവാവിൻ്റെ മരണത്തെ തുടർന്ന് പൊലിസ് നാലുപേരേയും അറസ്റ്റ് ചെയ്തു.
 
SUMMARY : Sagar, Madhya Pradesh: A 25-year-old-man was burnt to death allegedly by the family members of a woman he was in love with at a village in Madhya Pradesh's Sagar district, police said today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia