Bizarre | പെണ്ണ് കിട്ടുന്നില്ല; വിവാഹം നടക്കാതെ വന്നപ്പോൾ ഓട്ടോറിക്ഷ ഡ്രൈവർ കിടിലൻ പരിഹാരമുണ്ടാക്കി; ഇപ്പോൾ ആലോചനകളുടെ ക്യൂ; സംഭവം ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) കല്യാണത്തിന് വധുവിനെ കിട്ടാനില്ലെന്ന പ്രശ്നം വ്യാപകമാണ്. പല വഴികള്‍ നോക്കിയിട്ടും പല വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും തങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ ചെയ്യാന്‍ യുവതികളെ കിട്ടുന്നില്ലെന്നാണ് പലരും പരാതിപ്പെടുന്നത്. വിവാഹ പ്രായമായിട്ടും വിവാഹം കഴിച്ചില്ലെങ്കിൽ, അയൽക്കാരും ബന്ധുക്കളും പരിഹസിക്കാനും തുടങ്ങും. മധ്യപ്രദേശിലെ ദാമോയിൽ താമസിക്കുന്ന ദീപേന്ദ്ര റാത്തോഡ് എന്ന മുപ്പത് വയസുകാരനും സമാനമായ ചിലത് സംഭവിച്ചു.

Bizarre | പെണ്ണ് കിട്ടുന്നില്ല; വിവാഹം നടക്കാതെ വന്നപ്പോൾ ഓട്ടോറിക്ഷ ഡ്രൈവർ കിടിലൻ പരിഹാരമുണ്ടാക്കി; ഇപ്പോൾ ആലോചനകളുടെ ക്യൂ; സംഭവം ഇങ്ങനെ

ഇ-ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ. കല്യാണം കഴിക്കാൻ പെണ്ണുകിട്ടാതെ വിഷമിക്കുകയായിരുന്നു ഇദ്ദേഹം. പല വഴികളും നോക്കിയെങ്കിലും ഒന്നും നടക്കാതെ വന്നപ്പോൾ വേറിട്ടൊരു തന്ത്രം തന്നെ പ്രയോഗിച്ചു. ദീപേന്ദ്ര തൻ്റെ ഇ-റിക്ഷയിൽ വലിയ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോൾ. അതിൽ തൻ്റെ മുഴുവൻ വിവരങ്ങളും നൽകി അനുയോജ്യമായ വധുവിനെ തേടുകയാണ്. ഈ ഹോർഡിംഗിൽ തന്റെ വിദ്യാഭ്യാസം, ഉയരം, രക്തഗ്രൂപ്പ് തുടങ്ങിയ എല്ലാകാര്യങ്ങളും നൽകിയിട്ടുണ്ട്.

ദീപേന്ദ്ര റാത്തോഡ് ഇ-റിക്ഷയിൽ ദിനേന നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങുന്നു. ഇ-റിക്ഷ വരുന്നിടത്തെല്ലാം ആളുകൾ ഹോർഡിംഗുകളിൽ എഴുതിയത് വായിക്കാൻ തുടങ്ങും. ഇതോടെ യുവാവ് നഗരത്തിലെ ചർച്ചാവിഷയമായി. തനിക്ക് 30 വയസായിട്ടും ഒരു ബന്ധവും ശരിയായി വരുന്നില്ലെന്നും അതിനാലാണ് ഇങ്ങനെ ചെയ്യാൻ നിർബന്ധിതനായതെന്നും ദീപേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹം കഴിക്കുന്നതിന് ജാതിയുടെയും മതത്തിൻ്റെയും നിയന്ത്രണമില്ലെന്നതാണ് ബോർഡിലെ ശ്രദ്ധേയമായ വാചകങ്ങളിലൊന്ന്. ഏത് ജാതിയിലും മതത്തിലും പെട്ട പെൺകുട്ടിക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ​​വിവാഹാലോചനയുമായി അടുക്കൽ വരാം. തൻ്റെ വിവാഹത്തിനായി വീട്ടുകാർ പല ആലോചനകളും കൊണ്ടുവന്നെങ്കിലും ഓരോ തവണയും ചില കാരണങ്ങളാൽ ഒഴിവായി പോകുന്നത് കൊണ്ടാണ് ഈ തന്ത്രം പയറ്റിയതെന്നും ബയോഡേറ്റ റിക്ഷയുടെ പുറകിൽ പോസ്റ്റ് ചെയ്തതോടെ പല ആലോചനകളും വരുന്നുണ്ടെന്നും അനുയോജ്യമായത് തിരഞ്ഞെടുക്കുമെന്നും യുവാവ് വ്യക്തമാക്കി. തൻ്റെ ജീവിതപങ്കാളിയായി വരുന്ന പെൺകുട്ടി എപ്പോഴും സന്തോഷവതിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, New Delhi, Madhya Pradesh, Bizarre, Viral News, Madhya Pradesh, Madhya Pradesh man puts up hoarding on e-rickshaw to seek bride for himself.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia