Obituary | കൈവേദന മാറാന്‍ യൂ ട്യൂബില്‍ നോക്കി ജ്യൂസുണ്ടാക്കി കഴിച്ചു; വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട് യുവാവിന് ദാരുണാന്ത്യം

 


ഇന്‍ഡോര്‍: (www.kvartha.com) കൈവേദന മാറാന്‍ യൂ ട്യൂബില്‍ നോക്കി സ്വയം മരുന്നുണ്ടാക്കി കഴിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍, സ്വര്‍ണബാഗ് കോളനിയിലെ ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. 

Obituary | കൈവേദന മാറാന്‍ യൂ ട്യൂബില്‍ നോക്കി ജ്യൂസുണ്ടാക്കി കഴിച്ചു; വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട് യുവാവിന് ദാരുണാന്ത്യം


യൂട്യൂബ് നോക്കി വനഭാഗത്തുള്ള പ്രത്യേക ഫലം ഉപയോഗിച്ച് ഇദ്ദേഹം ജ്യൂസ് ഉണ്ടാക്കി കഴിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പോസ്റ്റ് മോര്‍ടം റിപോര്‍ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. ഫ്രീ പ്രസ് ജേണല്‍ ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ധര്‍മേന്ദ്രയ്ക്ക് ഒരു അപകടത്തില്‍ പെട്ട് കൈക്ക് പരുക്കേറ്റിരുന്നു. പല സ്ഥലങ്ങളില്‍ ചികിത്സ തേടിയെങ്കിലും കൈവേദന മാറിയിരുന്നില്ല. തുടര്‍ന്ന് യൂട്യൂബ് നോക്കി മരുന്നുകൂട്ട് ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാട്ടില്‍ കാണുന്ന ചില പ്രത്യേകതരം ഫലങ്ങള്‍ പറിച്ച് ജ്യൂസ് ഉണ്ടാക്കി കുടിച്ചാല്‍ വേദന മാറും എന്ന് യൂട്യൂബില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് കാട്ടില്‍ പോയി ഫലങ്ങള്‍ ശേഖരിച്ച് ജ്യൂസ് ഉണ്ടാക്കി കുടിക്കുകയായിരുന്നു.

ജ്യൂസ് കുടിച്ചതോടെ വയറിളക്കവും ഛര്‍ദിയും ഉണ്ടായി. ഉടന്‍ തന്നെ ധര്‍മേന്ദ്രയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്‍ഡോറില്‍ ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Keywords: Madhya Pradesh man looks for pain reliever on YouTube; Dies after consuming wild fruit juice, Madhya Pradesh, News, Dead, Police, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia