പേരക്കുട്ടിയുടെ മരണത്തിൽ അനുശോചിക്കാനെത്തിയ അയൽ വാസികൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ആറ് പേർക്ക് പരിക്ക്

 


ഗ്വാളിയോർ: (www.kvartha.com 14.08.2021) പേരക്കുട്ടിയുടെ മരണത്തിൽ അനുശോചിക്കാനെത്തിയ അയൽ വാസികൾക്ക് നേരെ മുത്തശൻ വെടിയുതിർത്തെ ന്ന് റിപോർട്. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. 60 കാരനായ പർമൽ സിംഗ് പരിഹർ ആണ് വെടിവെച്ചതെന്നാണ് വിവരം. വെടിയുതിർത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ ബന്ധോലി ഗ്രാമത്തിലാണ് സംഭവം. അയൽ വാസികളുമായി പ്രതി രമ്യതയിൽ ആയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പേരക്കുട്ടിയുടെ മരണത്തിൽ അനുശോചിക്കാനെത്തിയ അയൽ വാസികൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ആറ് പേർക്ക് പരിക്ക്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പരിഹറിൻ്റെ പേരക്കുട്ടി സാഹിൽ സമീപത്തെ തടാകത്തിൽ മുങ്ങിമരിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അയൽ വാസികൾ എത്തി. ഇവരിൽ പരിഹറിന് ശത്രുതയുള്ള അയൽവാസികളും ഉണ്ടായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അജ്മെർ സിംഗ്, കല്ലു സിംഗ്, രാജേന്ദ്ര, അശോക്, ദേവേന്ദ്ര, വീരേന്ദ്ര സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

Keywords:  News, National, Death, Shoot, India, Madhya Pradesh, Police, Case, Madhya Pradesh, Enemy, Madhya Pradesh Man Fires At 'Enemy' Neighbours Visiting Mourn His Grandson's Death.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia