പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചതിന് യുവാവിനെ സമീപവാസി മര്‍ദിച്ചതായും മാപ്പുപറയിച്ചതായും പരാതി

 


ADVERTISEMENT

മധ്യപ്രദേശ്: (www.kvartha.com 29.01.2022) പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചതിന് യുവാവിനെ മര്‍ദിച്ചതായും മാപ്പുപറയിച്ചതായും പരാതി. മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. പശുവിന്റെ അടുത്ത് നിന്ന് മൂത്രമൊഴിച്ചതിന് സെയ്ഫുദ്ദീന്‍ പട്ലിവാല എന്നയാളെയാണ് സമീപ വാസിയായ വീരേന്ദ്ര റാതോഡ് മര്‍ദിച്ചതെന്നാണ് പരാതി.
Aster_MIMS

പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചതിന് യുവാവിനെ സമീപവാസി മര്‍ദിച്ചതായും മാപ്പുപറയിച്ചതായും പരാതി

സെയ്ഫുദ്ദീനെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സെയ്ഫുദ്ദീന്റെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത റാതോഡിനോട് സെയ്ഫുദ്ദീന്‍ മാപ്പ് പറയുന്നത് വീഡിയോയില്‍ കാണാം.

മാപ്പുപറഞ്ഞിട്ടും സെയ്ഫുദ്ദീനെ ചീത്ത വിളിക്കുകയും അടിക്കുന്നതുമായ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. വീഡിയോ പരിശോധിച്ച ശേഷം സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരനെന്ന് ബോധ്യപ്പെടുകയും ചെയ്തശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Keywords: Madhya Pradesh Man Assault  For Urinating In Front Of Cow: Police, Madhya pradesh, News, Attack, Complaint, Police, Arrested, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia