No Egg and Chicken | ജുവനൈല്‍ ഹോമുകളില്‍ മുട്ടയും കോഴി ഇറച്ചിയും നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി; പ്രതികരണം വിജ്ഞാപനമിറക്കി 10 ദിവസത്തിന് ശേഷം
Sep 4, 2022, 17:15 IST
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ ജുവനൈല്‍ ഹോമുകളില്‍ മുട്ടയും കോഴി ഇറച്ചിയും നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ജുവനൈല്‍ ഹോമുകളിലെ ഭക്ഷണത്തില്‍ മുട്ടയും കോഴി ഇറച്ചിയും ഉള്‍പെടുത്തണമെന്ന് വനിത-ശിശു വികസന വകുപ്പ് വിജ്ഞാപനമിറക്കി പത്ത് ദിവസത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ ആഗസ്റ്റ് 25നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആശയക്കുഴപ്പമുണ്ടെന്നും മിശ്ര പ്രതികരിച്ചു. സംസ്ഥാന സര്‍കാരിന്റെ മുന്നില്‍ ഇത്തരത്തിലൊരു നിര്‍ദേശം നിലവിലില്ല. അതിനാല്‍ മധ്യപ്രദേശില്‍ പദ്ധതി നടപ്പാക്കില്ല എന്നും മിശ്ര പറഞ്ഞു.
ഓരോ ശിശു സംരക്ഷണ സ്ഥാപനവും നിര്‍ദേശിച്ചത് പ്രകാരം പോഷകാഹാര നിലവാരവും ഭക്ഷണ അളവും കര്‍ശനമായി പാലിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ പട്ടികയില്‍ ആഴ്ചയില്‍ ഒരിക്കല്‍ 115 ഗ്രാം കോഴി ഇറച്ചിയും ആഴ്ചയില്‍ നാല് ദിവസം മുട്ടയും നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
Keywords: Madhya Pradesh Home Minister Says No Eggs, Chicken In Meals For Juvenile Homes, Madhya Pradesh, News, Food, Minister, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.