SWISS-TOWER 24/07/2023

Controversial Verdict | 'സ്ത്രീയുടെ സമ്മതം അപ്രധാനം'; 15 വയസില്‍ താഴെയല്ലാത്തിടത്തോളം ഭാര്യയുമായുള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന വിവാദ വിധിയുമായി ഹൈകോടതി!

 


ADVERTISEMENT

ഭോപാല്‍: (KVARTHA) ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് വിവാദ വിധിയുമായി മധ്യപ്രദേശ് ഹൈകോടതി. ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നാണ് വിവാദവും ഞെട്ടിപ്പിക്കുന്നതുമായ ഉത്തരവ്.

ഭാര്യക്ക് 15 വയസില്‍ താഴെയല്ലാത്തിടത്തോളം ഭര്‍ത്താവ് ഭാര്യയുമായി നടത്തുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമാകില്ലെന്ന് സിംഗിള്‍ ജഡ്ജ് ജസ്റ്റിസ് ഗുര്‍പാല്‍ സിംഗ് അലുവാലിയ പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് ഒന്നിലധികം തവണ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന് കാണിച്ച് ഭാര്യ നല്‍കിയ എഫ്‌ഐആര്‍ കോടതി റദ്ദാക്കി.

'തന്റെ കൂടെ താമസിക്കുന്ന നിയമപരമായി വിവാഹിതയായ ഭാര്യയുമായി ഒരു ഭര്‍ത്താവ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് ഐ പി സി സെക്ഷന്‍ 377 പ്രകാരം കുറ്റകരമല്ലാത്തതിനാല്‍, നിസാരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തതെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.

Controversial Verdict | 'സ്ത്രീയുടെ സമ്മതം അപ്രധാനം'; 15 വയസില്‍ താഴെയല്ലാത്തിടത്തോളം ഭാര്യയുമായുള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന വിവാദ വിധിയുമായി ഹൈകോടതി!

വിവാഹത്തിന് ശേഷം, ഭര്‍ത്താവ് ഒന്നിലധികം തവണ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയെന്ന് കാണിച്ച് യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി, 2019 ലാണ് കേസായി കോടതിയിലെത്തുന്നത്. എന്നാല്‍ ഈ കേസ് ചോദ്യം ചെയ്ത് ഭര്‍ത്താവ് മധ്യപ്രദേശ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

താനും ഭാര്യയും തമ്മിലുള്ള അസ്വാഭാവിക ലൈംഗികത ഐപിസി 377-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. വാദം അംഗീകരിച്ച കോടതി ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

വൈവാഹിക ബലാത്സംഗം ഇന്‍ഡ്യന്‍ നിയമത്തില്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും എന്നാല്‍ ഇത്തരം കേസുകളില്‍ സ്ത്രീയുടെ സമ്മതത്തിന് പ്രാധാന്യം അര്‍ഹിക്കുന്നില്ലെന്നും മധ്യപ്രദേശ് ഹൈകോടതി പറയുന്നു.

Keywords: News, National, National-News, Madhya Pradesh, MP High Court, Controversial Verdict, Marriage, Wife, Husband, Justice Gurpal Singh Ahluwalia, Consent, Immaterial, Judiciary, Justice, Judge, Judgement, Madhya Pradesh High Court with Controversial Verdict.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia