Alimony | വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശം നാണയങ്ങളായി ചാക്കിലാക്കി നല്‍കി ഭര്‍ത്താവ്; തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താന്‍ വെള്ളം കുടിച്ച് പൊലീസ്, വൈറലായി വീഡിയോ

 


ഭോപാല്‍: (www.kvartha.com) ഭാര്യയ്ക്കുള്ള ജീവനാംശം നാണയങ്ങളായി ചാക്കിലാക്കി നല്‍കി പൊലീസ് ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ച് ഭര്‍ത്താവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പൊലീസിനെ വലച്ച ഈ സംഭവം നടന്നത്. കോടതി വിധിപ്രകാരം കുടിശ്ശികയടക്കം 40,000 രൂപയോളം ആയിരുന്നു ഭര്‍ത്താവ് ഭാര്യയ്ക്ക് നല്‍കാന്‍ ഉണ്ടായിരുന്നത്. കോടതി ഉത്തരവായതോടെ ഈ തുക ഭാര്‍ത്താവില്‍ നിന്നും വാങ്ങി ഭാര്യയ്ക്ക് നല്‍കേണ്ട ഉത്തരവാദിത്വം പൊലീസിന്റേതായിരുന്നു. 

ഗ്വാളിയോറില്‍ പലഹാര കട നടത്തിപ്പുകാരനായ ഒരു വ്യക്തിയും ഭാര്യയും തമ്മിലുള്ള കലഹം കോടതിയില്‍ എത്തിയതോടെയാണ് ഇരുവര്‍ക്കും പിരിയാന്‍ കോടതി അനുവാദം നല്‍കിയത്. എല്ലാ മാസവും ജീവനാംശമായി ഭാര്യക്ക് 5,000 രൂപ വീതം നല്‍കണമെന്നും പലഹാര കട ഉടമയോട് കോടതി ഉത്തരവിട്ടു. 

എന്നാല്‍ അതിന് വഴങ്ങാതിരുന്ന അയാള്‍ എട്ട് മാസത്തോളം ഭാര്യയ്ക്ക് ജീവനാംശം നല്‍കിയില്ല. ഭാര്യ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് ഇയാളില്‍ നിന്നും കുടിശ്ശികത്തുകയടക്കം വാങ്ങി ഭാര്യയ്ക്ക് നല്‍കാന്‍ ഗ്വാളിയോര്‍ പൊലീസിനോട് കോടതി ഉത്തരവിട്ടത്. 

ഒടുവില്‍ പൊലീസിന്റെ സമ്മര്‍ദപ്രകാരം ഇയാള്‍ പണം നല്‍കാന്‍ സമ്മതിച്ചു. പക്ഷേ, പൊലീസിന് നല്ല ഒന്നാന്തരം പണി കൊടുത്തു കൊണ്ടാണെന്ന് മാത്രം. ഇയാള്‍ പണവുമായി സ്റ്റേഷനില്‍ എത്തിയെങ്കിലും കൊണ്ടുവന്ന തുക മുഴുവന്‍ നാണയത്തുട്ടുകളും 10 രൂപ നോട്ടുകളുമായിരുന്നുവെന്ന് മാത്രം. ജീവനാംശമായി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച തുകയില്‍ 20000 രൂപയുടെ നാണയങ്ങളാണ് രണ്ട് ചാക്കുകളിലായി ഇയാള്‍ കൊണ്ടുവന്നത്. കൂടാതെ 10,000 രൂപയുടെ 10 രൂപ നോടുകളും കൂട്ടത്തിലുണ്ടായിരുന്നു. 

തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ഭാര്യയ്ക്ക് നല്‍കേണ്ട ഉത്തരവാദിത്വം പൊലീസിന്റെതായതിനാല്‍ ഒടുവില്‍ മണിക്കൂറുകളെടുത്ത് പൊലീസ് നാണയത്തുട്ടുകള്‍ എണ്ണി തീര്‍ത്തു. ഏതായാലും പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ പൊലീസ് തുക ഭാര്യയുടെ ബാങ്ക് അകൗണ്ടില്‍ നിക്ഷേപിച്ചു.

Alimony | വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശം നാണയങ്ങളായി ചാക്കിലാക്കി നല്‍കി ഭര്‍ത്താവ്; തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താന്‍ വെള്ളം കുടിച്ച് പൊലീസ്, വൈറലായി വീഡിയോ



Keywords:  News, National, National-News, Video, Bhopal, Madhya Pradesh, Gwalior,  Kotwali Police Station, Alimony, Video, Madhya Pradesh: Gwalior Man Pays ₹29,600 Alimony In Coins, Video Goes Viral.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia