Accidental Death | നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മരത്തിലിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് പരുക്ക്

 




ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

Accidental Death | നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മരത്തിലിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് പരുക്ക്


പരുക്കേറ്റ എല്ലാവരെയും ജില്ലയിലെ രാജ്നഗര്‍ ഗ്രാമത്തിലെ ടികാംഗഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരും പരുക്കേറ്റവരും മാവായി ഗ്രാമത്തിലെ ഒരേ കുടുംബത്തിലുള്ളവരാണെന്നും കാര്‍ അമിത വേഗത്തിലായിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരത്തിലിടിക്കാന്‍ ഇടയാക്കിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, India, Bhoppal, Accident, Accidental Death, Local-News, Family, Madhya Pradesh: Five died, eight injured as speeding SUV rams into tree near Tikamgarh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia