Denied Help | 'ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സഹായം നിഷേധിച്ചു'; പണമില്ലാത്തതിനാല്‍ ചികിത്സയിലിരിക്കെ മരിച്ച മകളുടെ മൃതദേഹവുമായി ബൈകില്‍ യാത്ര ചെയ്ത് പിതാവ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി കരളലയിക്കുന്ന രംഗങ്ങള്‍
May 17, 2023, 18:08 IST
ഭോപാല്‍: (www.kvartha.com) സര്‍കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി ബൈകില്‍ യാത്ര ചെയ്ത് പിതാവ്. ലക്ഷ്മണ്‍ സിംഗ് എന്നയാളുടെ 13 കാരിയായ പെണ്‍കുട്ടിയാണ് അസുഖത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് മകളുടെ മൃതദേഹവുമായി പിതാവ് ബൈകില്‍ പോകുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ശാഹ്‌ദോളിലാണ് സംഭവം.
അരിവാള്‍ രോഗത്തെ തുടര്‍ന്നാണ് തന്റെ ഗ്രാമത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ലക്ഷ്മണ്‍ സിംഗ് മകളെ എത്തിച്ചത്. ചികിത്സയിലിരിക്കെ മകള്‍ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ പിതാവ് ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
15 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്തിലേക്ക് ആംബുലന്‍സ് അനുവദിക്കാന്‍ കഴിയില്ലെന്നും മകളുടെ മൃതദേഹം കൊണ്ടുപോകാന്‍ സ്വന്തമായി വാഹനം കണ്ടെത്തണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞുവെന്ന് വീട്ടുകാര്‍ ആരോപിച്ചു.
ഇത്ര ദൂരത്തേക്ക് വാഹനം വാടകയ്‌ക്കെടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് മകളുടെ മൃതദേഹം ബൈകില്‍ വെച്ച് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ബൈകില്‍ സഞ്ചരിക്കവെ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വച്ച് ഷാഡോള്‍ കലക്ടര്‍ ഈ കാഴ്ച കാണുകയും തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ഒരു വാഹനം ഏര്‍പാടാക്കിത്തന്നുവെന്നും ലക്ഷ്മണ്‍ സിംഗ് പറഞ്ഞു.
This is Madhya Pradesh, the hospital did not provide an ambulance to take the daughter's body home, so the father is taking the body on a motorcycle.
— TAZUL HODA -INC (@TazulHoda) May 16, 2023
This incident of Shahdol is enough to expose the health system of Madhya Pradesh. pic.twitter.com/PK5CYaSPQK
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.