Police Booked | മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് 8 വയസുകാരനെ കിണറ്റിനുള്ളില്‍ തൂക്കിയിട്ടതായി പരാതി; മുക്കി കൊല്ലല്ലേയെന്ന് കുട്ടി; ദൃശ്യങ്ങള്‍ വൈറലായതോടെ യുവാവിനെതിരെ കേസ്
Oct 18, 2022, 16:32 IST
ഭോപാല്‍: (www.kvartha.com) മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് എട്ട് വയസുകാരനെ കിണറ്റിനുള്ളില്‍ തൂക്കിയിട്ടതായി പരാതി. ഛത്തര്‍പൂര്‍ ജില്ലയിലെ അത്‌ഖോണ്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. എന്നാല്‍ വീഡിയോ ഷൂട് ചെയ്തില്ലെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി കുട്ടി ആരോപിച്ചു. വിഷയം സങ്കീര്‍ണമാക്കിയെന്ന് ആരോപിച്ച് ഒരു ഉദ്യോഗസ്ഥന്‍ തന്നെ മര്‍ദിച്ചതായും കുട്ടി പറഞ്ഞു. എന്നാല്‍, ലവ്കുഷ് നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഹേമന്ത് നായക് കുട്ടിയുടെ അവകാശവാദം നിഷേധിച്ചു.
എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തയോടെ പൊലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് വിവരം. പുറത്ത് വന്ന ദൃശ്യങ്ങളില്‍ കുട്ടി കിണറ്റിനുള്ളില്‍ തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരാള്‍ ഒറ്റ കൈകൊണ്ട് കുട്ടിയെ പിടിച്ചിരിക്കുന്നു. മൊബൈല്‍ തന്നില്ലെങ്കില്‍ കിണറ്റില്‍ മുക്കി കൊല്ലുമെന്നും ഭീഷണി. താന്‍ മൊബൈല്‍ എടുത്തിട്ടില്ലെന്നും കൊല്ലരുതെന്നും കുട്ടി കരഞ്ഞു പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടകരമായ രീതിയിലാണ് പ്രതി 8 വയസുകാരനെ പിടിച്ചിരിക്കുന്നത്.
വിഷയത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും എസ്സി/എസ്ടി നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തതായി ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീഡിയോയില്‍ ഉള്ള പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സച്ചിന്‍ ശര്‍മ്മ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.