SWISS-TOWER 24/07/2023

Child Death | കുഞ്ഞിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞിട്ടും ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് ആരോപണം; 5 വയസുകാരന് ദാരുണാന്ത്യം; അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന ഋഷിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും നൊമ്പരമായി

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com) അസുഖം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന് പലതവണ അഭ്യര്‍ഥിച്ചിട്ടും ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ തയാറാകാതിരുന്നതിനാല്‍ അഞ്ച് വയസ്സുകാരന് മരണം സംഭവിച്ചുവെന്ന ആരോപണവുമായി കുടുംബം. 

Child Death | കുഞ്ഞിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞിട്ടും ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് ആരോപണം; 5 വയസുകാരന് ദാരുണാന്ത്യം; അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന ഋഷിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും നൊമ്പരമായി

മധ്യപ്രദേശിലെ ജബല്‍പുരിലാണ് രാജ്യത്തെ നടുക്കിയ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരന്‍ ഋഷിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും നൊമ്പരമായി.

സംഭവത്തെ കുറിച്ച് കുഞ്ഞിന്റെ കുടുംബം പറയുന്നത്;

ജബല്‍പുരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ എത്തിച്ചിട്ട് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ സേവനം ലഭിച്ചില്ലെന്നു മരിച്ച കുട്ടിയുടെ പിതാവ് സഞ്ജയ് പാന്ദ്രെ പറയുന്നു.

മരണാസന്നനായ കുട്ടിയെ മാതാവിന്റെ മടിയില്‍ കിടത്തി മണിക്കൂറുകളോളം കുടുംബം ആരോഗ്യ കേന്ദ്രത്തിനു പുറത്ത് ഡോക്ടര്‍മാര്‍ വരുന്നതും കാത്തുനിന്നു. ഒടുവില്‍ ചികിത്സ കിട്ടാതെ മാതാപിതാക്കളുടെ കണ്‍മുന്നിലാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മരണം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍ എത്തിചേരാത്ത അവസ്ഥ പോലുമുണ്ടായി.

ഭാര്യ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കാതിരുന്നതെന്നാണു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോക്ടര്‍ നല്‍കിയ വിശദീകരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ജബല്‍പുരിലെ ആരോഗ്യ സംവിധാനങ്ങളെയും ആശുപത്രികളെയും കുറിച്ച് അടുത്തിടെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരെയും തയാറായിരുന്നില്ല. പാവപ്പെട്ട രോഗികള്‍ക്കുള്ള സര്‍കാരിന്റെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനു ജബല്‍പൂരിലെ ഡോക്ടര്‍ ദമ്പതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

70 പേരുടെ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉപയോഗിച്ചായിരുന്നു ദമ്പതികളുടെ തട്ടിപ്പ്. ചികിത്സാ ചെലവ് വഹിക്കുന്നത് ഡോക്ടര്‍ ദമ്പതികളാണെന്നാണ് രോഗികളെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നത്. രോഗികളുടെ പേരില്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉപയോഗിച്ച് വന്‍ തുക പ്രതികള്‍ തട്ടിയെടുത്തതായി തെളിഞ്ഞിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ ശക്തമാക്കുന്നതിനിടെയാണ് സമീപ പ്രദേശത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പുതിയ സംഭവം.

Keywords: Madhya Pradesh Boy, 5, Dies In Mother's Arms Waiting For Doctor, Madhya pradesh, News, Dead Body, Child, Allegation, Family, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia