ഭോപ്പാല്‍: മിസോറം, മധ്യപ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. രണ്ടു സംസ്ഥാനങ്ങളിലും തുടക്കത്തില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. വോട്ടെടുപ്പിനിടെ മധ്യപ്രദേശിലെ ബീന്ദില് വെടിവയ്പ്പുണ്ടായി. എന്നാല്‍ ആളപായമുള്ളതായി റിപോര്‍ട്ടില്ല. 53,896 പോളിംങ് ബൂത്തുകളിലായി നാല് കോടിയിലധികം വരുന്ന വോട്ടര്‍മാരാണ് ജനവിധി തേടുന്നത്.
മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും മിസോറമില്‍ 40 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ മിസോറാമില്‍ കോണ്‍ഗ്രസും ജനാധിപത്യ സഖ്യവും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭരണ പരിഷ്ക്കാരത്തിലുള്ള വിജയത്തെ തുടര്‍ന്ന് മൂന്നാമതും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം തങ്ങള്‍ക്ക് 10 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഭുധനിക്ക് പുറമെ വധിഷയിലും ജനവിധി തേടുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ കൗര്‍, പ്രതിപക്ഷ നേതാവ് അജയ്സിംഗ്, ബിജെപി എം.പി യശോധര രാജ സിന്ധ്യ, മുന്‍ കേന്ദ്ര മന്ത്രി സുരേഷ് പച്ചോരി, കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ മകന് ജയവര്ദ്ധന് സിംഗ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖര്‍.

പ്രതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങിന്റെ മകനുമായ അജയ് സിങ്ങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖന്. സിദ്ധി ജില്ലയിലെ ചുര്‍ഹട്ട് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ നക്സല്‍ സാന്നിധ്യം കൂടുതലുള്ള എട്ട് ജില്ലകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. മിസോറമിലെ 40 മണ്ഡലങ്ങളില്‍ 11 മന്ത്രിമാരടക്കം 140 പേര് മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മിലാണ് ഇവിടെ പ്രധാനാമായും മത്സരിക്കുന്നത്.

Also Read:
ദേശീയ പാതയില്‍ അപകട പരമ്പര; നിരവധി പേര്‍ക്ക് പരിക്ക്
Keywords: Madhya Pradesh begins voting, Bopal, Election, Congress, BJP, Attack, Bomb Blast, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.