Arrested | ട്രെയിനില്‍ കടത്തുകയായിരുന്ന 95 കിലോ കഞ്ചാവുമായി ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ പിടിയില്‍

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com) ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ 95 കിലോ കഞ്ചാവുമായി പിടിയില്‍. മധ്യപ്രദേശ് പന്ന ജില്ല കണ്‍വീനര്‍ സുന്ദരം തിവാരിയും കൂട്ടാളിയായ ജയ് ചൗരസ്യയുമാണ് പൊലീസിന്റെ പിടിയിലായത്. കഞ്ചാവ് ട്രെയിനില്‍ കടത്തുന്നതിനിടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. 
Aster_MIMS

95 കിലോ കഞ്ചാവ് പിടികൂടി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് സുന്ദരം തിവാരിക്കും രാജ് ചൗരസ്യക്കുമെതിരെ ആര്‍പിഎഫ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്നാണ് വിവരം. എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് ആര്‍പിഎഫ് അറിയിച്ചു.

സത്ന ജില്ലയിലെ ഉഞ്ച്‌ഹെറ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ടൈംസ് നൗ ഉള്‍പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Arrested | ട്രെയിനില്‍ കടത്തുകയായിരുന്ന 95 കിലോ കഞ്ചാവുമായി ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ പിടിയില്‍


Keywords:  News, National, Arrested, Madhya Pradesh, Satna, Bajrang Dal, Train, National-News, Madhya Pradesh: Bajrang Dal's District Convener Arrested with 95 kg Weed.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia