Missing | 'മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ്'; സൈനിക സ്‌കൂളില്‍ നിന്ന് യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായെന്ന് പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (KVARTHA) മധ്യപ്രദേശിലെ മോവിലുള്ള ഇന്‍ഫന്‍ട്രി സ്‌കൂളില്‍ നിന്ന് യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായെന്ന് പരാതി. യുപി സ്വദേശി ലെഫ്റ്റനന്റ് മോഹിത് ഗുപ്തയെയാണ് കാണാതായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു.

ഇന്‍ഡോര്‍ ജില്ലയിലെ മൊവ് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദീപക് റാത്തോഡ് പറയുന്നത്: സൈനിക ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് ശനിയാഴ്ച പൊലീസ് സ്റ്റേഷനില്‍ റിപോര്‍ട് ചെയ്തു. വെള്ളിയാഴ്ച മുതലാണ് കാണാതായത്.

രാവിലെ 6 മണിക്കുള്ള കായിക പരിശീലനത്തിന് മോഹിത് പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ പരിശീലകര്‍ അസുഖം എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കാന്‍ കൂടെയുള്ളവരോട് ആവശ്യപ്പെട്ടു. മുറിയില്‍ ചെന്നുനോക്കിയപ്പോള്‍ അവിടെ മോഹിത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇന്‍ഫന്‍ട്രി സ്‌കൂളിലെ യംഗ് ഓഫീസേഴ്സ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിക്കുന്ന സുബേദാര്‍ ജര്‍മല്‍ സിംഗ് ആണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 6 നും 7.30 നും ഇടയിലാണ് യുവ ഓഫീസര്‍മാരുടെ താമസ സ്ഥലത്ത് നിന്ന് മോഹിതിനെ കാണാതായത്. അദ്ദേഹത്തിന്റെ മോടോര്‍ ബൈക് അവിടെയുണ്ടായിരുന്നു. നടന്നാണ് പുറത്തേക്ക് പോയതെന്നാണ് അനുമാനം.

കാണാതായ ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പറും മേല്‍വിലാസവും ഇന്‍ഫന്‍ട്രി സ്‌കൂള്‍ അധികൃതര്‍ പൊലീസിന് കൈമാറി. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫായിരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റാ നഗരത്തില്‍ താമസിക്കുന്ന, മോഹിത് ഗുപ്തയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. മോഹിതിന്റെ കോള്‍ ഡീറ്റെയില്‍ റെകോര്‍ഡ് (സിഡിആര്‍) തേടിയിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫന്‍ട്രി സ്‌കൂളില്‍ വിവിധ കോഴ്സുകള്‍ക്കായി വരുന്ന ഓഫീസര്‍മാര്‍ക്കും മറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും കര്‍ശനമായ ചട്ടങ്ങളുണ്ട്. കാംപസിന് പുറത്ത് പോകാന്‍ അവരെ അനുവദിക്കാറില്ല. അത്യാവശ്യമായി പുറത്തു പോകേണ്ട സാഹചര്യത്തില്‍, അധികൃതരില്‍ നിന്ന് ഒപ്പിട്ട ഔട്പാസ് വാങ്ങണം. എല്ലാ ഗേറ്റുകളിലും സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ പാസുകള്‍ കണ്ടതിനുശേഷം മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

Missing | 'മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ്'; സൈനിക സ്‌കൂളില്‍ നിന്ന് യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായെന്ന് പരാതി



Keywords: News, National, National-News, Madhya Pradesh News, Army Officer, Missing, Training Centre, Infantry School, Mhow News, Madhya Pradesh: Army Officer Goes Missing From Training Centre.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia