Drowned | ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ അപകടം; വെള്ളക്കെട്ടില്‍ മുങ്ങി സഹോദരങ്ങളടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം
Sep 30, 2023, 11:51 IST
ADVERTISEMENT
ഇന്‍ഡോര്‍: (KVARTHA) ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങി സഹോദരങ്ങളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഇന്‍ഡോറില്‍ ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. സഹോദരങ്ങളായ അമന്‍ കൗശല്‍ (21), ആദര്‍ശ് കൗശല്‍ (19) എന്നിവരും, 19 കാരനായ അനീഷ് ശര്‍മയുമാണ് മരിച്ചതെന്ന് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ യാദവ് പറഞ്ഞു.
ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി അഞ്ച് പേരാണ് എത്തിയത്. ഇവരില്‍ മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കള്‍ വെള്ളക്കെട്ടില്‍ മുങ്ങിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.
വിഗ്രങ്ങള്‍ ഇത്തരം കുഴികളില്‍ നിമജ്ജനം ചെയ്യരുതെന്നും അപകടസാധ്യതയുണ്ടെന്നും പൊലീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ഗണേശ വിഗ്രഹ നിമജ്ജന പരിപാടികളുമായി ബന്ധപ്പെട്ടുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ 19 പേര്‍ മരിച്ചിരുന്നു. 14 പേര്‍ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയാണ് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.