Drowned | ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ അപകടം; വെള്ളക്കെട്ടില്‍ മുങ്ങി സഹോദരങ്ങളടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം

 


ഇന്‍ഡോര്‍: (KVARTHA) ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങി സഹോദരങ്ങളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഇന്‍ഡോറില്‍ ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. സഹോദരങ്ങളായ അമന്‍ കൗശല്‍ (21), ആദര്‍ശ് കൗശല്‍ (19) എന്നിവരും, 19 കാരനായ അനീഷ് ശര്‍മയുമാണ് മരിച്ചതെന്ന് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ യാദവ് പറഞ്ഞു.

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി അഞ്ച് പേരാണ് എത്തിയത്. ഇവരില്‍ മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കള്‍ വെള്ളക്കെട്ടില്‍ മുങ്ങിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.

വിഗ്രങ്ങള്‍ ഇത്തരം കുഴികളില്‍ നിമജ്ജനം ചെയ്യരുതെന്നും അപകടസാധ്യതയുണ്ടെന്നും പൊലീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ഗണേശ വിഗ്രഹ നിമജ്ജന പരിപാടികളുമായി ബന്ധപ്പെട്ടുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ 19 പേര്‍ മരിച്ചിരുന്നു. 14 പേര്‍ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയാണ് മരിച്ചത്.

Drowned | ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ അപകടം; വെള്ളക്കെട്ടില്‍ മുങ്ങി സഹോദരങ്ങളടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം



Keywords: News, National, National-News, Accident-News, Madhya Pradesh News, Indore News, Youths, Drown, Immersing, Lord Ganesh, Idol, Madhya Pradesh: 3 youth Drown While Immersing Lord Ganesh Idol In Indore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia