മഅദ­നി ആ­ശു­പ­ത്രി­യി­ലേ­ക്ക്; തെ­ര­ഞ്ഞെ­ടു­പ്പ് വി­ഷ­യ­മാ­ക്കാന്‍ BJP യും യെ­ദി­യൂ­ര­പ്പ­യും

 


മഅദ­നി ആ­ശു­പ­ത്രി­യി­ലേ­ക്ക്; തെ­ര­ഞ്ഞെ­ടു­പ്പ് വി­ഷ­യ­മാ­ക്കാന്‍ BJP യും യെ­ദി­യൂ­ര­പ്പ­യും
ബംഗ­ളൂ­രു: ബംഗ­ളൂ­രു സ്‌­ഫോ­ട­ന­ക്കേ­സില്‍ പ്ര­തി­യാ­യി പര­പ്പ­ന അ­ഗ്രഹാ­ര സെന്‍­ട്രല്‍ ജ­യി­ലില്‍ ക­ഴി­യു­ന്ന അ­ബ്ദു­ന്നാ­സര്‍ മ­അ്­ദ­നി­യെ സ്വ­ന്തം ചെ­ല­വില്‍ വി­ദ­ഗ്ദ്ധ ചി­കില്‍­സ­യ്­ക്ക് അ­ടു­ത്ത ദിവ­സം ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്കും. വലതുക­ണ്ണി­ന്റെ കാഴ്­ച പൂര്‍­ണ­മായും ഇടതു ക­ണ്ണി­ന്റെ കാഴ്­ച ഭാ­ഗി­ക­മായും ന­ഷ്ട­പ്പെ­ട്ട അ­ദ്ദേ­ഹ­ത്തി­ന് ആദ്യം നേ­ത്ര ചി­കില്‍­സ­യാ­ണു നല്‍­കു­ക.

ബം­ഗ­ളൂ­രു­വി­ലെ അ­ഗര്‍­വാള്‍ സൂ­പ്പര്‍ സ്‌­പെ­ഷ്യാ­ലി­റ്റി ആ­ശു­പ­ത്രി­യി­ലാ­ണു പ്ര­വേ­ശി­പ്പി­ക്കുക. ആ­വ­ശ്യ­മെ­ങ്കില്‍ ശ­സ്­ത്ര­ക്രി­യ ന­ട­ത്തും. ചി­കി­ല്‍­സ­യ്­ക്ക് വേ­ണ്ടി ജാമ്യം ല­ഭി­ക്കു­ന്ന­തി­ന് കര്‍­ണാ­ടക ഹൈ­ക്കോ­ട­തി­യില്‍ നല്‍കി­യ ജാ­മ്യാ­പേ­ക്ഷ ക­ഴി­ഞ്ഞ­യാഴ്­ച ത­ള്ളി­യി­രുന്നു. സ്വ­ന്തം ചെ­ല­വില്‍ ചി­കില്‍­സ ന­ട­ത്താ­നെ­ങ്കിലും അ­നു­വ­ദി­ക്ക­ണ­മെ­ന്ന് ജാ­മ്യാ­പേ­ക്ഷ­യില്‍ മ­അ്ദ­നി അ­ഭ്യര്‍­ഥി­ച്ചി­രു­ന്നു.

എ­ന്നാല്‍ ജാമ്യം നേ­ടി ചി­കില്‍­സി­ക്കു­ന്ന­തി­നു പക­രം പോലീ­സ് ക­സ്റ്റ­ഡി­യില്‍ സ്വ­ന്തം ചെ­ല­വില്‍ ചി­കില്‍­സി­ക്കാ­നാണ് കോട­തി നിര്‍­ദേ­ശി­ച്ചത്. അ­തി­നെ­തി­രേ സു­പ്രീം­കോ­ട­തി­യില്‍ അ­പ്പീല്‍ നല്‍­കു­കയും സ­മാ­ന്ത­ര­മാ­യി ചി­കില്‍­സ ആ­രം­ഭി­ക്കു­കയും ചെ­യ്യാ­നാ­ണ് പി­ഡി­പി നേ­തൃ­ത്വവും മ­അ്­ദ­നിയും തീ­രു­മാ­നി­ച്ചി­രി­ക്കുന്ന­ത് എ­ന്ന് അ­റി­യുന്നു. ഡ­യ­ബ­റ്റി­ക് റെറ്റി­നോപ്പ­തി ബാ­ധി­ച്ചാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ കാഴ്­ച ന­ഷ്ട­പ്പെ­ട്ടത്. ര­ണ്ടു വര്‍­ഷ­ത്തി­ല­ധി­ക­മാ­യി ജ­യി­ലില്‍ ക­ഴി­യു­ന്ന അ­ദ്ദേ­ഹ­ത്തി­ന് ശ­രിയാ­യ ചി­കില്‍­സ കി­ട്ടി­യി­രു­ന്നി­ല്ലെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് ജാ­മ്യ­ത്തി­നു ­ശ്ര­മി­ച്ചത്.

അ­തേ­സ­മയം, ആ­റു മാ­സം ക­ഴി­ഞ്ഞു ന­ട­ക്കാ­നി­രി­ക്കു­ന്ന കര്‍­ണാ­ട­ക നി­യ­മസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍, മ­അ്­ദ­നിയെ ബം­ഗ­ളൂ­രു സ്‌­ഫോ­ട­ന പ­ര­മ്പ­ര കേ­സില്‍ അ­റ­സ്റ്റു ചെ­യ്യാന്‍ ക­ഴിഞ്ഞ­ത് ഏ­റ്റവും വലി­യ ഭ­ര­ണ നേ­ട്ട­മാ­യി അ­വ­ത­രി­പ്പി­ക്കാ­നാ­ണ് ബി­ജെ­പി ഉ­ദ്ദേ­ശി­ക്കു­ന്നത്. ഇ­ക്കാ­ര്യ­ത്തില്‍ പാര്‍­ട്ടി കര്‍­ണാ­ടക ഘ­ട­ക­ത്തി­ന് ദേശീ­യ നേ­തൃ­ത്വ­ത്തി­ന്റെ പ­ച്ച­ക്കൊ­ടിയും കി­ട്ടി­ക്ക­ഴി­ഞ്ഞ­താ­യാ­ണു വി­വ­രം.

കേ­സില്‍ മ­അ്­ദ­നി 37-ാം പ്ര­തി മാ­ത്ര­മാ­ണെ­ങ്കിലും അ­ദ്ദേ­ഹ­ത്തി­ന്റെ അ­റ­സ്റ്റി­നു ല­ഭി­ച്ച ദേ­ശീ­യ­ മാധ്യ­മ ശ്ര­ദ്ധയും ബി­ജെ­പി­യു­ടെ വോ­ട്ടു­ബാ­ങ്കി­നെ അ­ത് സ­ന്തോ­ഷി­പ്പി­ച്ചതും ഇ­നിയും മു­ത­ലെ­ടു­ക്കാ­നാ­ണ് തീ­രു­മാനം. 2010 ആ­ഗ­സ്റ്റ് 17ന് അ­റ­സ്റ്റു ചെ­യ്യ­പ്പെ­ട്ട ശേ­ഷം മ­അ്ദ­നി നല്‍കി­യ ജാ­മ്യാ­പേ­ക്ഷക­ളെ പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സംഘം ശ­ക്ത­മാ­യി എ­തിര്‍­ത്തി­രു­ന്നു. ഇ­ത്ത­വ­ണയും പ്രോ­സി­ക്യൂ­ഷന്‍ ശ­ക്ത­മാ­യി ജാ­മ്യാ­പേക്ഷ­യെ എ­തിര്‍­ത്തെ­ങ്കിലും, ചി­കില്‍­സ­യ്­ക്കു മാ­ത്ര­മാ­യി ഇ­ടക്കാ­ല ജാ­മ്യ­മെ­ങ്കിലും അ­നു­വ­ദിക്ക­ണം എ­ന്നാ­ണ് മ­അ്­ദ­നി­യു­ടെ അ­ഭി­ഭാ­ഷ­കന്‍ ആ­വ­ശ്യ­പ്പെ­ട്ട­ത്.

ശ­സ്­ത്ര­ക്രി­യ­യി­ലൂ­ടെ മാ­ത്ര­മേ കാ­ഴ്­ചശ­ക്തി തി­രിച്ചു­കൊ­ണ്ടു­വ­രാന്‍ ക­ഴി­യു­ക­യു­ള­ളു. അ­തി­ന് ജാമ്യം വേ­ണ­മെ­ന്നാ­ണ് ആ­വ­ശ്യ­പ്പെ­ട്ടത്. ഇ­തി­നെയും പ്രോ­സി­ക്യൂ­ഷന്‍ എ­തിര്‍­ത്തു. എ­ന്നാല്‍ മ­അ്­ദ­നി­യു­ടെ ചി­കില്‍­സ­യ്­ക്കു നിര്‍­ദേ­ശി­ക്കു­ന്ന ആ­ശു­പ­ത്രി­കളോ ആ­ശു­പ­ത്രിയോ ഏ­താ­ണെ­ന്ന് അ­റി­യി­ക്കാന്‍ കോട­തി അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­ഭാഷ­ക­നോ­ടു നിര്‍­ദേ­ശി­ച്ചി­രുന്നു. അ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ പി­ഡി­പി സംസ്ഥാ­ന ജ­ന­റല്‍ സെ­ക്ര­ട്ട­റിയും മ­അ്­ദ­നി­യു­ടെ ബ­ന്്­ധു­വു­മാ­യ മു­ഹമ്മ­ദ് റ­ജീ­ബ് കോ­ട­തി­യില്‍ വി­ശ­ദമാ­യ സ­ത്യ­വാ­ങ്­മൂ­ലം നല്‍­കി­യി­രു­ന്നു.

ജാ­മ്യം ല­ഭി­ച്ചാല്‍ അ­ധികാ­ര പ­രി­ധി വിട്ടു­പോ­കി­ല്ലെന്നും സ്വ­ന്തം ചെ­ല­വില്‍ ചി­കില്‍­സിച്ചു­കൊ­ള്ളാ­മെന്നും ജ­സ്­റ്റി­സ് നാ­ഗ്് മോ­ഹന്‍­ദാ­സി­നു നല്‍കി­യ സ­ത്യ­വാ­ങ്­മൂ­ല­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­രുന്നു. ആ­യുര്‍വേ­ദ പ­ഞ്ചകര്‍­മ ചി­കില്‍­സ­യ്­ക്കാ­യി ബം­ഗ­ളൂ­രു­വി­ലെ സൗ­ഖ്യ ആ­ശു­പ­ത്രി, ക­ണ്ണി­ന്റെ ചി­കില്‍­സ­യ്­ക്ക് അ­ഗര്‍­വാള്‍ സൂ­പ്പര്‍­സ്‌­പെ­ഷ്യാ­ലി­റ്റി ആ­ശു­പത്രി എ­ന്നി­വി­ട­ങ്ങ­ളില്‍ പ്ര­വേ­ശി­പ്പിക്ക­ണം എന്നും ഭാ­ര്യ­യെയും മ­ക്ക­ളെയും കൂ­ടെ നില്‍­ക്കാന്‍ അ­നു­വ­ദിക്ക­ണം എ­ന്നു­മാ­ണ് ആ­വ­ശ്യ­പ്പെ­ട്ടത്. എ­ന്നാല്‍ ഭാ­ര്യ­യെയും മ­ക്ക­ളെ­യും­ കൂ­ടെ നിര്‍­ത്താന്‍ അ­നുമ­തി ല­ഭി­ച്ചി­ട്ടില്ല.

ബം­ഗ­ളൂ­രു സ്‌­ഫോ­ട­ന­ക്കേ­സി­ലെ പ്ര­തി­യാ­യ കേ­ര­ള­ത്തിലെ പ്രമു­ഖ മു­സ്ലിം നേ­താ­വി­നെ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­സ്ഥാ­ന­ത്തു­നി­ന്ന് കേ­രള പോ­ലീ­സി­നെ­ക്കൊ­ണ്ടുത­ന്നെ അ­റ­സ്റ്റു ചെ­യ്യി­ച്ച് ഏ­റ്റെ­ടു­ക്കാന്‍ ക­ഴി­ഞ്ഞ­താ­ണ് ബി­ജെ­പി­യു­ടെ മു­ഖ്യ അ­വകാ­ശ വാ­ദം. തെ­ര­ഞ്ഞെ­ടു­പ്പി­നു മു­മ്പ് അ­ദ്ദേ­ഹംജാ­മ്യം­നേ­ടി പു­റത്തു­പോ­യാല്‍ തെ­ര­ഞ്ഞെ­ടു­പ്പു പ്ര­ചാ­ര­ണ രംഗത്ത് ഈ അ­വ­കാ­ശ­വാ­ദ­ത്തി­നു പ്ര­സ­ക്തി­യില്ലാ­താ­കു­മെ­ന്ന് ബി­ജെ­പി നേ­തൃ­ത്വ­ത്തി­നു ഭ­യ­മുണ്ട്. അതു­കൊ­ണ്ടാ­ണ് സര്‍­ക്കാര്‍ നിര്‍ദേ­ശ പ്ര­കാ­രം പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സം­ഘ­ത്തി­നു വേ­ണ്ടി പ്രോ­സി­ക്യൂ­ഷന്‍ ക­ടു­ത്ത നി­ല­പാ­ട് ആ­വര്‍­ത്തി­ച്ചു സ്വീ­ക­രി­ക്കു­ന്നത്.

കര്‍­ണാ­ട­ക­ ബി­ജെ­പി സര്‍്­ക്കാ­രി­ലെ ആ­ദ്യ മു­ഖ്യ­മ­ന്ത്രി ബി എ­സ് യെ­ദി­യൂ­ര­പ്പ­യു­ടെ കാ­ല­ത്താ­ണ് മ­അ്­ദ­നി­യെ അ­റ­സ്റ്റു ചെ­യ്­തത്. പി­ന്നീ­ട് അ­ഴി­മ­തി­ക്കേ­സില്‍ യെ­ദി­യൂ­ര­പ്പ­യ്­ക്ക് മു­ഖ്യ­മന്ത്രി കസേ­ര ന­ഷ്ട­പ്പെട്ടു. പി്­ന്നീ­ടു­വ­ന്ന സ­ദാ­ന­ന്ദ ഗൗ­ഡ­യു­ടെ സര്‍­ക്കാ­രും അ­തി­നു ശേ­ഷം അ­ധി­കാ­ര­മേ­റ്റ ജ­ഗ്­ദീ­ഷ് ഷെ­ട്ടാ­റി­ന്റെ സര്‍­ക്കാരും മ­അ്­ദ­നി­യു­ടെ കാ­ര്യ­ത്തില്‍ ക­ടുകി­ട വ്യ­ത്യാ­സ­മില്ലാ­ത്ത നി­ല­പാ­ടാ­ണ് സ്വീ­ക­രി­ച്ചതും സ്വീ­ക­രി­ക്കു­ന്ന­തും. ഇ­താക­ട്ടെ ബി­ജെ­പി­യു­ടെ ആ­ലോ­ചി­ച്ചു­റ­ച്ച ന­യ­ത്തി­ന്റെ ഭാ­ഗ­മാ­ണ­ത്രേ. അ­തി­ന്റെ തു­ടര്‍­ച്ച­യാ­ണ് അ­ടു­ത്ത തെ­ര­ഞ്ഞെ­ടു­പ്പി­ലെ പ്ര­ചാ­ര­ണ ത­ന്ത്ര­ത്തില്‍ മ­അ്ദ­നി വിഷ­യം മു­ഖ്യ വി­ഷ­യ­മാ­ക്കു­ന്നത്.

ദ­ക്ഷി­ണേ­ന്ത്യ­യി­ലെ ആ­ദ്യ ബി­ജെ­പി സര്‍­ക്കാര്‍ അ­ഴിമ­തി ആ­രോ­പ­ണ­ത്തില്‍ മു­ങ്ങു­കയും മൂ­ന്നു മു­ഖ്യ­മ­ന്ത്രി­മാര്‍­ വ­രി­കയും വേ­ണ്ടി­വന്ന­ത് കോണ്‍­ഗ്രസും മറ്റും പ്ര­ചാ­ര­ണാ­യു­ധ­മാ­ക്കു­മെ­ന്ന് ബി­ജെ­പി ക­ണ­ക്കു­കൂ­ട്ടുന്നു. അ­തി­നെ മ­റി­ക­ട­ക്കാ­നു­ള്ള ആ­യു­ധ­മാ­ണ് മ­അ്­ദനി. ബി­ജെ­പി വി്­ട്ട് മ­റ്റൊ­രു രാ­ഷ്ട്രീ­യ ക­ക്ഷി രൂ­പീ­ക­രി­ച്ച് ബി­ജെ­പി­ക്ക് ബ­ദ­ലാ­കാന്‍ ശ്ര­മി­ക്കു­ന്ന യെ­ദി­യൂ­ര­പ്പ­ക്ക് രാ­ഷ്ട്രീ­യ­മാ­യി മ­റുപ­ടി കൊ­ടു­ക്കാനും മ­അ്­ദ­നി വിഷ­യം മു­ന്നില്‍ നിര്‍­ത്തണം. താ­നാ­ണ് മ­അ്­ദ­നി­യെ പി­ടിച്ചു­കൊ­ണ്ടു­വന്ന­ത് എ­ന്ന­താ­യി­രിക്കും യെ­ദി­യൂ­ര­പ്പ­യു­ടെ പ്ര­ചാ­ര­ണ­മെ­ന്ന് ബി­ജെ­പി മ­ണ­ത്ത­റി­ഞ്ഞി­ട്ടു­ണ്ട്.

Keywords: Bangalore, Article, Election, Abdul Nasar Madani, Hospital, Karnataka, High Court, Bail, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia