ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് വലതുകണ്ണിന്റെ കാഴ്ച 80% നഷ്ടമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തോളം തടവിലിട്ട ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചശേഷമാണ് ബംഗ്ലൂരു സ്ഫോടനത്തില്‍ അന്യായമായി പ്രതിചേര്‍ത്ത് രണ്ട് വര്‍ഷത്തോളമായി പരപ്പന ജയിലില്‍ കഴിയുകയാണ് മഅദനി. ദീര്‍ഘകാലത്തെ ജയില്‍ വാസം അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീഷണി ഉയര്ത്തിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.
പ്രമേഹത്തെ തുടര്‍ന്നുള്ള ന്യൂറോ ചികില്‍സയ്ക്കായി നിംഹാന്‍സില്‍ മഅദനിയെ പരിശോധനയ്ക്ക് വിധേയനാക്കി. ശരീരത്തെ ഡയബറ്റിക്ക് ന്യൂറോപ്പതിയും, കാഴ്ച ശക്തിയെ ഡയബറ്റിക്ക് റെറ്റിനോപതിയും ബാധിച്ചെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
പ്രമേഹം ഉയര്‍ന്നതിനാല്‍ മുമ്പ് രണ്ടുതവണ ജയിലില്‍ വച്ച് മഅദനിയ്ക്ക് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. നിംഹാന്ലെ ന്യൂറോ സര്ജന് ഡോ. സമ്പത്ത് മഅദനിയെ രണ്ടു മണിക്കുറോളം പരിശോധിച്ചു. ഡയബറ്റിക്ക് ന്യൂറോപതി ബാധിച്ചതിനാല്‍ ശരീരത്തിന്റെ സ്പര്‍ശന ശേഷി കുറഞ്ഞിട്ടുണ്ട്. തലയിലെ സ്പര്‍ശന ശേഷി ഇപ്പോള്‍ കാലുകള്‍ക്കില്ല. മുറിച്ചു മാറ്റിയ വലതുകാലില്‍ പ്രതികരണ ശേഷി തീരെ ഇല്ലാതായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തോളം തടവിലിട്ട ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചശേഷമാണ് ബംഗ്ലൂരു സ്ഫോടനത്തില്‍ അന്യായമായി പ്രതിചേര്‍ത്ത് രണ്ട് വര്‍ഷത്തോളമായി പരപ്പന ജയിലില്‍ കഴിയുകയാണ് മഅദനി. ദീര്‍ഘകാലത്തെ ജയില്‍ വാസം അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീഷണി ഉയര്ത്തിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.
Keywords: Bangalore, National, Abdul Nasar Madani, Doctor, Diabetics
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.