ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയില്‍
Sep 30, 2015, 14:28 IST
ന്യൂഡല്‍ഹി: (www.kvartha.com 30.09.2015) ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ഒമ്പതു കേസുകളിലേയും വിചാരണ ഒന്നിച്ച് നടത്തണമെന്നാണ് മഅ്ദനി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.
നിലവിലെ ജാമ്യം ഏകാന്ത തടവ് പോലെയാണെന്നും കേസിന്റെ വിചാരണ നീളുന്നത്
മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും മഅ്ദനി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണിന്റെ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും മഅദ്‌നി ആവശ്യപ്പെടുന്നു.
ബംഗളൂരു സ്‌ഫോടന കേസിലെ വിചാരണ നടപടികള്‍ വൈകുന്നതില്‍ സുപ്രീംകോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.
Also Read:
പ്രമുഖ പ്രഭാഷകന്‍ കുട്ടമ്മത്ത് എ. ശ്രീധരന് മാസ്റ്റര്‍ അന്തരിച്ചു
Keywords: New Delhi, Case, Treatment, Bangalore Blast Case, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.