നോട്ടുനിരോധനം: പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകും; മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി
Nov 27, 2016, 16:30 IST
ന്യൂഡല്‍ഹി: (www.kvartha.com 27.11.2016) നോട്ട് നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. മന്‍ കി ബാത്ത് പരിപാടിയിലൂടെയാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കാനായി 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും മോഡി അറിയിച്ചു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മോഡി ആരോപിച്ചു. എന്നാല്‍ താന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ 70 വര്‍ഷമായി ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ചികിത്സ അത്ര എളുപ്പമല്ലെന്നും മോഡി പറയുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷം പഴയ നോട്ടുകള്‍ മാറാനും പുതിയവ സ്വീകരിക്കാനും ബാങ്കിലെത്തുന്ന ജനങ്ങളെ സഹായിക്കാന്‍ കഠിനാധ്വാനം നടത്തിയ ബാങ്ക് ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ബാങ്കുകള്‍, പോസ്‌റ്റോഫീസുകള്‍, സര്‍ക്കാരുകള്‍ എന്നിവയെല്ലാം വളരെ ആത്മാര്‍ത്ഥമായാണ് ഈ സാഹചര്യത്തില്‍ ജോലിചെയ്തത്. രാജ്യം നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയെ വിജയകരമായി മറികടക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. രാജ്യത്തെ പാവപ്പെട്ടരും കര്‍ഷകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ മുതിര്‍ന്നത്. ചില ആളുകള്‍ സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കള്ളപ്പണം മാറ്റുക എന്നത് നിങ്ങളുടെ ആവശ്യമാണ്. പക്ഷെ അതിനായി പാവപ്പെട്ടവരെ ഉപയോഗിക്കരുത്. പാവപ്പെട്ടവരുടെ പേരില്‍ നിങ്ങളുടെ കള്ളപ്പണം നിക്ഷേപിക്കുകയും ചെയ്യരുത്.
ചെറുകിട വ്യാപാര രംഗത്തുള്ള എല്ലാവരും ഡിജിറ്റല്‍ ലോകത്തേക്ക് വരേണ്ട സമയമാണിത്. എല്ലാ ചെറുകിട വ്യാപാരികളേയും കാഷ്‌ലെസ് എക്കണോമിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഇത് രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും മോഡി പറയുന്നു. കാഷ്‌ലെസ്സ് എക്കണോമി എന്നത് വ്യത്യസ്തമാണ്. എന്തുകൊണ്ട് അത്തരമൊരു സമൂഹത്തിലേക്ക് നമുക്ക് മാറിക്കൂടാ എന്നും പ്രധാനമന്ത്രി ചോദിക്കുന്നു. ഇതിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണ്.
300 ശതമാനം വര്‍ധനയാണ് റുപേ കാര്‍ഡിന്റെ ഉപയോഗത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്ന ലാഘവത്തോടെ ആളുകള്‍ കാര്‍ഡുപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തവണത്തെ ദീപാവലി വളരെ വ്യത്യസ്ഥമായിരുന്നു. രാജ്യത്തെ ജനങ്ങള്‍ അവരുടെ സന്ദേശങ്ങള്‍ നമ്മുടെ ജവാന്‍മാര്‍ക്ക് അയച്ചത് ഏറെ അത്ഭുപ്പെടുത്തി. ജനങ്ങള്‍ സൈന്യത്തിനൊപ്പം നില്‍ക്കണം. രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ സൈന്യത്തിന്റെ ശക്തി 125 കോടിയാകുമെന്നും മോഡി പറഞ്ഞു.
പൊതു പരീക്ഷകളില്‍ കശ്മീരിലെ കുട്ടികളുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമാണെന്നും മോഡി അറിയിച്ചു. പ്രതിസന്ധികള്‍ക്കിടയിലും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിച്ച രക്ഷിതാക്കളെയും മോഡി അഭിനന്ദിച്ചു. മാത്രമല്ല രാജ്യത്തെ കൃഷി വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുന്ന കര്‍ഷകര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ മന്‍ കി ബാത് പ്രസംഗം അവസാനിപ്പിച്ചത്.

Also Read:
കാഞ്ഞങ്ങാട്ട് ആര്‍ എസ് എസ് ശാഖ നടത്തുന്ന സ്ഥലത്ത് പോലീസ് റെയ്ഡ്; വടിവാളും ഇരുമ്പ് വടികളുംപിടികൂടി
Keywords: Maan Ki Baat: It Will Take 50 Days to Normalise the Situation, Says PM Modi, New Delhi, Farmers, Students, Fake money, Bank, Jammu, Kashmir, Military, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.