പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം എ യൂസുഫലി

 


ന്യൂഡെല്‍ഹി : (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫലി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ലുലു ഗ്രൂപിന്റെ കേരളത്തിലെയും മറ്റ് ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസുഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു.

  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം എ യൂസുഫലി

രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ കേന്ദ്ര സര്‍കാര്‍ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതികള്‍ നടപ്പാക്കിയതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസുഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.

Keywords: MA Yusuf Ali meets Prime Minister Narendra Modi, New Delhi, News, Business Man, Meeting, Prime Minister, Narendra Modi, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia