കേരളത്തിന് വമ്പൻ സമ്മാനവുമായി എം എ യൂസഫലി; സംസ്ഥാനത്ത് ഫുഡ് പാര്‍ക് സ്ഥാപിക്കാൻ ലുലു ഗ്രൂപ് 400 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപനം

 


ന്യൂഡെല്‍ഹി: (www.kvartha.com 16.02.2022) കേരളത്തിന് വമ്പൻ സമ്മാനവുമായി എം എ യൂസഫലി. സംസ്ഥാനത്ത് ഫുഡ് പാര്‍ക് സ്ഥാപിക്കാന്‍ 400 കോടി രൂപ നിക്ഷേപിക്കുമെന്ന് യുഎഇ ആസ്ഥാനമായുള്ള റീടെയില്‍ സ്ഥാപനമായ ലുലു ഗ്രൂപ് അറിയിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഭക്ഷ്യമേഖലാ പ്രദര്‍ശനമായ ഗള്‍ഫുഡ് 22ല്‍ ചെയര്‍മാന്‍ യൂസഫലി എം എയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിന് വമ്പൻ സമ്മാനവുമായി എം എ യൂസഫലി; സംസ്ഥാനത്ത് ഫുഡ് പാര്‍ക് സ്ഥാപിക്കാൻ ലുലു ഗ്രൂപ് 400 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപനം

ഇന്‍ഡ്യയില്‍ സ്വന്തം ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ കളമശേരിയിൽ അത്യാധുനിക ഫുഡ് പാര്‍ക് സ്ഥാപിക്കുന്നതിന് 400 കോടി രൂപ ലുലു നിക്ഷേപിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

നോയിഡ, ശ്രീനഗര്‍, കൊച്ചി എന്നിവിടങ്ങളില്‍ അടുത്തിടെ നടത്തിയ 1,100 കോടി രൂപയുടെ നിക്ഷേപത്തേക്കാള്‍ കൂടുതലാണിത്. കേരളത്തിലെ ഏറ്റവും വലിയ ഷോപിംഗ് മാള്‍ അടുത്തിടെ ലുലു ഗ്രൂപ് തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. അതിനുശേഷമാണ് പുതിയ വമ്പൻ പ്രഖ്യാപനം വന്നിരിക്കുന്നത്.

Keywords:  Lulu group to invest Rs 400 cr to set up food park in Kerala, National, New Delhi, News, Top-Headlines, Kerala, India, Kerala, Food, Kochi, Shrinagar, Noida, International, Dubai, Cash, Project.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia